അണിയറ

അണിയറ എന്ന കഥകളി കലാകാര വിഭാഗം

കലാനിലയം ജനാ‌ര്‍‌ദ്ദ‌നന്‍ (ശില്പ്പി)

1956ല്‍ കൃഷ്ണന്‍‌നായ‌രുടേയും ലക്ഷ്മിയമ്മയുടേയും മകനായി പാലക്കാട് പെരിങ്ങോട്ട് ജനനം. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍, കലാനിലയം പരമേശ്വരന്റെ കീഴില്‍ ചുട്ടി അഭ്യസിച്ചു. കൂടാതെ ആലപ്പുഴ കരുവാറ്റ‍ നാരായണന്‍ ആചാരിയുടെ കീഴില്‍ കളിക്കോപ്പ് നിര്‍മ്മാണത്തിലും വൈദ‌ഗ്ദ്ധ്യം നേടി.

മങ്ങാട്ട് സേതു നായർ

1944 ഡിസംബർ 14ന് ശ്രീ ഗോവിന്ദൻ നായരുടേയും സീതകുട്ടി അമ്മയുടേയും മകനായി കാറൽമണ്ണയിൽ ജനിച്ചു. അണിയറ കൈകാര്യം ചെയ്ത് ധാരാളം പരിചയമുണ്ട്. കുഞ്ചുനായർ ട്രസ്റ്റും ഏഷ്യാനെറ്റും കൂടി സംഘടിപ്പിച്ച കഥകളി സമാരോഹം പരിപാടിയിൽ അണിയറക്കാരനായിരുന്നു. ഭാര്യ ഗൌരി. മകൻ:സുദർശൻ.