ജീവിതാശയമില്ലായാഞ്ഞിഹ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ജീവിതാശയമില്ലായാഞ്ഞിഹ നേരിടുന്നതു ദുര്‍മ്മതേ
ജീവിതത്തൊടു വേര്‍പിരിഞ്ഞുപതിച്ചിടുംഭുവിനീയെടാ

തിരശ്ശീല

അരങ്ങുസവിശേഷതകൾ: 
ഈ രംഗം അരങ്ങത്തിപ്പോൾ പതിവില്ല.
ഈ രാക്ഷസന്റെ പേർ അയഗ്രീവൻ എന്നാണ്. സുഗ്രീവന്റെ വേഷം കെട്ടിയ ആൾ തന്നെ ചുട്ടി തട്ടി കാട്ടാളന്റെ ആടയാഭരണങ്ങൾ ധരിച്ച് അയഗ്രീവൻ എന്ന രാക്ഷനാവുകയാണ് അരങ്ങത്ത് പതിവ്. 
ശ്ലോകം കഴിഞ്ഞ് തിരനോക്കും തന്റേടാട്ടവും കഴിഞ്ഞിരിക്കുമ്പോൾ വാനരന്മാർ വരുന്നതു കണ്ട് അവരെ ചെന്ന് തടുക്കുവാനുറച്ച് തിരപൊക്കുന്നു.
വാനരന്മാർ ഇടതുവശത്തുകൂടെ പ്രവേശിക്കുന്ന സമയം വലതുകോണിൽ പീഠത്തിൽ നിന്ന് തിരതാഴ്ത്തിയ അയഗ്രീവൻ അവരുടെ ഇടയിലേക്ക് ചാടിവീണു തടുക്കുന്നു. അംഗദൻ അയഗ്രീവനെ നേരിടുന്നു. മുറിയടന്ത താളത്തിൽ ദുഷ്ടനാകിയ, കഷ്ടമെന്നോട്, ജീവിതാശ, എന്നീ ചരണങ്ങളിൽ യുദ്ധപ്പദം. യുദ്ധചെയ്വാൻ എല്ലാ വാനരന്മാരുമുണ്ടെങ്കിലും അംഗദന്റെ കരപ്രഹരമേറ്റ് അയഗ്രീവൻ മരിക്കുന്നു.
 
 
യുദ്ധം-വധം
തിരശ്ശീല