രാക്ഷസവനിതേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
രാക്ഷസവനിതേ ഇക്ഷണമിഹ തേ
ദക്ഷതയോടൊരു ഗണ്‌ഡമുടപ്പന്‍
അർത്ഥം:
എടീ രാക്ഷസവനിതേ നിന്റെ കവിൾ ഞാനിപ്പോൾ തല്ലി തകർക്കുന്നുണ്ട്.
അരങ്ങുസവിശേഷതകൾ:
പദത്തിനുശേഷം ചെറിയ യുദ്ധമുറകൾക്കുശേഷം നാലാമിരട്ടി കലാശിക്കുന്നതോടൊപ്പം ഹനൂമാൻ വലംകൈ പരത്തി ലങ്കാലക്ഷ്മിയുടെ ചെകിടത്തേയ്ക്ക് ആഞ്ഞടിയ്ക്കുന്നു. അടിയേൽക്കുന്ന ഉടനെ തിരിഞ്ഞ് തിരിഞ്ഞുകൊണ്ട് ലങ്കാലക്ഷ്മി വലതുവശത്തുകൂടെ പിന്നിലേക്ക് പോകുന്നു. ചെണ്ടയുടെ വലം തല മേളം കഴിഞ്ഞ് കിടതികധീം താം (29 മാത്ര) ഉടനെ വലതുവശത്ത് ലങ്കാശ്രീ പ്രവേശിക്കുന്നു. ശിരോവസ്ത്രത്തുമ്പുകൾ പിടിച്ച് കാൽ പരത്തി താണുനിന്ന വലം ഇടം കാലുകൾ മുന്നിലേക്ക് തൂക്കിവെച്ച് മേളാവസാനത്തിൽ ഹനൂമാന്റെ നേരെ നോക്കുന്നു. ഹനൂമാനാകട്ടെ അമ്പരപ്പോടും ആദരവോടും നിൽക്കുന്നു.