സന്മതേ, വാനരേശൻ സുഗ്രീവനും, രാക്ഷസേശൻ വിഭീഷണനും
സന്മതേ, വാനരേശൻ സുഗ്രീവനും, രാക്ഷസേശൻ വിഭീഷണനും
ഹനൂമാൻ (വെള്ളത്താടി, വട്ടമുടി)
സന്മതേ, വാനരേശൻ സുഗ്രീവനും, രാക്ഷസേശൻ വിഭീഷണനും
കാൺക സാധോ, ചിന്മയാകൃതേ ഭരത,
പുഷ്പകമാം വിമാനമതാ കാണാകുന്നു
ഭ്രാതൃവത്സല ഭരത, സത്യമേവം ചൊന്നതു ഞാൻ
ദേവേന്ദ്രവരത്തിനാലെ കാനനവൃക്ഷങ്ങളെല്ലാം
പക്വമധുക്ഷാളികളായി തിന്നുമദിച്ചു കപികൾ
ഉച്ചത്തിൽ നദിച്ചിടുന്ന ശബ്ദമല്ലോ കേൾക്കാകുന്നു
രാഘവൻ നടകൊണ്ടു ഗുഹനെയും കണ്ടു പിന്നെ
അഘരഹിതനാം ഭരദ്വാജനെക്കണ്ടു
ദശരഥൻ ദിവി പോയശേഷം ദണ്ഡകാവനേ
പിശിതാശി വിരാധനെക്കൊന്നു ശ്രീരാമൻ
രാവണാനുജയായ ശൂർപ്പനഖിയെപ്പിന്നെ
മൂക്കും മുലയും കൊയ്തു ലക്ഷ്മണൻ വീരൻ
തത വന്നൊരു വരം ഭൂഷണം ത്രിശിരസം
കൃത്തരാക്കിയുംചെയ്തു രാമൻ ശ്രീരാമൻ
പഞ്ചവടിയിൽ വന്നു മാരീചം കൊന്നു രാമൻ
ചഞ്ചലാക്ഷിയെയുടൻ രാവണൻ കൊണ്ടുപോയി
തത്കരഹതനാം ജടായുവെക്കണ്ടു രാമൻ
വൃത്താന്തവുമറിഞ്ഞു തം സംസ്കരിച്ചല്ലോ
ഘോരനാം കബന്ധനെ വീരൻ രാഘവൻ കൊന്നു
ഘോരയാമയോമുഖീം വികൃതയാക്കിച്ചെയ്തു
ശ്ലോകം
ഏവം പറഞ്ഞു ഹനുമന്തമയച്ചു രാമൻ
തത്രൈവ വാണു രജനീം ഹനൂമാൻ മഹാത്മാ,
ഗത്വാ രഘുത്തമസഹോദരമാശു നത്വാ
കൃഷ്ണാജിനാംബരജടാധരമേവമൂചേ
പദം
ശ്രീരാമജടാധര പാവനമൂർത്തേ,
ശ്രീരാമൻ വരുന്നിങ്ങു ജിതശത്രുവായി
ശ്ലോകം
രഘുവരനിതു ചൊല്ലുന്നപ്പൊഴേ ലക്ഷ്മണൻതാൻ
വിരവിനൊടഭിഷേകംചെയ്ത തം രാക്ഷസേന്ദ്രം
രഘുവരവചനത്താൽ ജാനകീം പ്രാപ്യ വേഗാൽ
കുതുകമൊടുരചെയ്തു വീരനാകും ഹനുമാൻ.
ഹനുമാൻ
കല്യാണാലയേ! ദേവീ! നല്ലാരിൽ മണിമൗലേ!
മെല്ലെയെൻ വാക്കു കേൾക്ക നീ.
ചൊല്ലേറും രഘുവീരതല്ലജൻ തവ കാന്തൻ
അല്ലലെന്നിയേ രാവണം കൊന്നു
രണഭൂമിയിൽ നിന്നെക്കാണ്മതിന്നായി
മന്നവൻ മോഹിക്കുന്നു
ഇത്ഥം ഞാനുരച്ചതു ചിത്തേ മാനിച്ചു ദേവി
ചെറ്റുമെന്തരുളിടായ്വാൻ?
ഓഷധിവരം ചെന്നു കൊണ്ടുവന്നേനഹം
ജീവയ നൃപാത്മജം രാമജീവിതം.
ശ്ലോകം
തദനു വിബുധശത്രുഃ പശ്ചിമേ ഗോപുരാന്തേ
രഥമൊടുമഥ യാതോ മായയാം സീതയോടും
പവനജനികടം പാപ്യാശു കൃത്താം ചകാര
തദനു ഹൃദയശോകാൽ ചൊല്ലിനാൻ വായുസൂനു
പദം
ജാനകീ നീ ഹതയായോ മാനിനീമൗലിരതമേ!
രാമജായേ, രാമാകാരേ രാജമാനാനനേ, ദേവി
രാമനോടു ചെന്നിതെല്ലാം എങ്ങനെ ഞാൻ പറയുന്നു!
(ശ്രീരാമനോട്)
രാമ, രാവണതനയൻ സീതയെ ഹനിച്ചു തത്ര
കിമപി ഫലമില്ലാതെയായിതല്ലോ യത്നമെല്ലാം.
ജാംബവൻ മരുത്തനൂജനാകും ഞാനിതാ വന്നൂ
ധർമ്മനിലയ, നിൻ പദങ്ങൾ വന്ദിച്ചീടുന്നേൻ.
ശ്ലോകം:
ഇത്ഥം പറഞ്ഞവരെയെയടനിന്ദ്രജിത്തും
ഗത്വാ ജഗാദ നിഖിലം നിജ താതനോടു
തത്രാഗതൗ പവനപുത്രവിഭീഷണൗ തൗ
ദൃഷ്ടോചതുഃ പതിതമാത്മബലഞ്ച രാമം.
പദം:
ഹ ഹ ഹ! സകല കപിവരരും ഖിന്നരായഹോ!
സഹജനൊടുസഹിതനായ് രാമനും ശയിക്കുന്നു.
ഹ! ഹ ഹ! രാവണാത്മജന്റെ മായയാലിതോ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.