മതി മതി നിന്നുടെ പൗരുഷ വചസാ
മതി മതി നിന്നുടെ പൗരുഷ വചസാ
കൊതി തവ രണമതിലുണ്ടെന്നാകിൽ,
ഗദയുടനമ്പൊടെടുത്തു- തടുത്തതി
മദമൊടു രണഭുവി വരിക ദുരാത്മൻ.
മതി മതി നിന്നുടെ പൗരുഷ വചസാ
കൊതി തവ രണമതിലുണ്ടെന്നാകിൽ,
ഗദയുടനമ്പൊടെടുത്തു- തടുത്തതി
മദമൊടു രണഭുവി വരിക ദുരാത്മൻ.
ശിഷ്ടരതാകിയ ഭൂപതിവരരെ
കെട്ടുപിണച്ചിഹ കാരാഗൃഹമതി-
ലിട്ടുവലയ്ക്കും നിന്നുടലാശു ത-
കർത്തീടുവൻ മമ മുഷ്ടികളാലേ.
ശങ്കവെടിഞ്ഞിഹ ഭൂപതികുലമൊരു
ശൃംഖലകൊണ്ടു തളച്ചതി സഹസാ
ഹുംകൃതിയാൽ മരുവീടും മമ യമ-
കിങ്കരവരരെയുമില്ലൊരുഭീതി.
ഹന്തവിവാദം തീർപ്പാൻ നിന്നുടെ
അന്തകനാകിയ ഭീമനെടൊ ഞാൻ
അന്തരമില്ലിഹ നമ്മൊടെതിർത്താൽ
അന്തക സീമനി തവഖലു വാസം
കഷ്ടമഹോ ചരിതം കുമതേ തവ
കഷ്ടമഹോ ചരിതം
ശക്തിപെരുത്ത ഹിഡിംബനേയും യുധി-
തൽസമനാം ബകരാക്ഷസനേയും
ബദ്ധരുഷാ കൊലചെയ്തേൻ ഞാൻ, പുന-
രത്രഭവാനോടെന്തിഹ ദണ്ഡം?
ചിത്രമഹോ ചരിതം ഭവതാമതി-
ചിത്രമഹോ ചരിതം!
പാർത്ഥിവകുലഹതരാകും നിങ്ങൾ
പൃത്ഥ്വീസുരവര വേഷത്തോടെ
പ്രീത്യാ നമ്മുടെ സവിധേ വന്നിഹ
യുദ്ധമിരന്നതു പാർക്കിലിദാനീം.
മത്തദ്വിപവരമസ്തകമമ്പൊടു
ഭിത്വാ ചോര കുടിച്ചു മദിച്ചൊരു
ശക്തനതാകും കേസരിവരനോ-
ടൊത്തു മൃഗങ്ങളെതിർത്തതുപോലെ.
എത്രയുമധികമശക്തൻ കൃഷ്ണൻ,
പാർത്ഥനിവൻ മൃദുകോമളഗാത്രൻ
മൽക്കര താഡനമൊന്നു തടുപ്പാൻ
പക്ഷെ പവനജനോർക്കിൽ വിവാദം.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.