സീതേ നിന്‍ പാദാംബുജം

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
സീതേ നിന്‍ പാദാംബുജം കൈതൊഴുന്നേനഹം
ഏതുമേയിതു മായയല്ല വൈദേഹി
 
രാമദൂതനാകുന്നു ഞാനെന്നറിക നീ
അത്ഭുതാംഗുലീയവുമുണ്ടടയാളം
അർത്ഥം: 
സീതേ, ഭവതിയുടെ കാൽപ്പാദങ്ങളിൽ ഞാൻ വന്ദിക്കുന്നു. ദേവീ ഒട്ടും മായ അല്ല ഇത്. ഞാൻ രാമദൂതനാണെന്ന് ധരിക്കുക. അടയാളമായി എന്റെ കയ്യിൽ ശ്രീരാമന്റെ അത്ഭുതാംഗുലീയം ഉണ്ട്.
 
അരങ്ങുസവിശേഷതകൾ: 

മുൻപത്തെ "ത്രിജടയാം രാക്ഷസി..." എന്ന് തുടങ്ങുന്ന ശ്ലോകം ചൊല്ലിക്കഴിഞ്ഞാൽ ഹനൂമാൻ പിന്നിൽ നിന്നും വട്ടം വെച്ചുകൊണ്ട് (ശിംശപാവൃക്ഷശാഖയിൽ നിന്ന് ഇറങ്ങുന്നതായി സങ്കൽപ്പം) സീതയുടെ സമീപം ചെല്ലുന്നു. എന്നിട്ട് ആട്ടം.