സുലളിതപദവിന്യാസാ

സുലളിതപദവിന്യാസാ
രുചിരാലങ്കാരശാലീനീമധുരാ
മൃദുലാപിഗഹനഭാവാ
സൂക്തിരിവാവാപസോർവശീവിജയം

അർത്ഥം: 

ഏറ്റവും ലളിതമായ പദവിന്യാസത്തോടുകൂടിയവളും, മനോഹരമായ അലങ്കാരങ്ങള്‍ കൊണ്ട് ശോഭിക്കുന്നവളും, മാധുര്യഗുണശീലയും, കണ്ടാല്‍ മാര്‍ദ്ദവമുള്ളവളെങ്കിലും ഉള്ളില്‍ കടുപ്പമുള്ളവളുമായ ഉര്‍വ്വശി സുന്ദരമായ കവിതയെന്നപോലെ വിജയസമീപം ചെന്നു.

ഈ ശ്ലോകത്തിലെ കൽപ്പനകൾ കോട്ടയത്തു തമ്പുരാന്റെ രചനാസവിശേഷതകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളിൽ പണ്ഡിതർ പലപ്പോഴും എടുത്തുപറഞ്ഞവയാണ്.