രഹസിതദരികേ

രാഗം: 
കഥാപാത്രങ്ങൾ: 

ചരണം 1:
രഹസിതദരികേ നീ ചെല്ലു,
നിജ പരവശമവനൊടു ചൊല്ലൂ,
മന്ദഹസിതമധു തൂകുന്നേരം
സുന്ദരി തവ വശനാകും

[[ ചരണം 2:
ഗുണമറിയുന്നവര്‍ചിത്തംഖലു
ഗുണിഷുഹിരമനേമുറ്റും
പരിമളമുള്ളതിലല്ലോമധു-
കരനികരംബതചെല്ലൂ ]]

അർത്ഥം: 

ഒറ്റക്കിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അരികില്‍ ചെന്ന് തന്റെ ആഗ്രഹം അറിയിക്കു. മന്ദഹാസമാകുന്ന തേന്‍ തൂകുമ്പോള്‍ അദ്ദേഹം സുന്ദരിയായ നിനക്ക് വശനാകും.

അരങ്ങുസവിശേഷതകൾ: 

പദാഭിനയത്തിനുശേഷം ആട്ടം:

ഉര്‍വ്വശി‍:‘എന്നാല്‍ ഞാന്‍ നീ പറഞ്ഞതുപോലെ തന്നെ ചെയാം.’
സഖി‍:‘അങ്ങിനെ തന്നെ’

ഉര്‍വ്വശി സഖിയുടെ കൈ കോര്‍ത്തുപിടിച്ച് ‘കിടതകധീം,താം’ ചവുട്ടി നിഷ്ക്രമിക്കുന്നു.

തിരശീല