ദശകണ്‌ഠ ജയ ജയ മഹാത്മന്‍

താളം: 
ആട്ടക്കഥ: 
തദനു ബത ഹനുമാനസ്‌ത്രബന്ധത്തെയേറ്റും
രണധരണിയില്‍ വീണു യാതുധാനാസ്‌തദാനിം
കപിവരനെയെടുത്തിട്ടക്ഷണം യാതരായി
ദശമുഖനികടം പ്രാപ്യാശു തല്‍സൂനുരൂപേ
 
 
ദശകണ്‌ഠ ജയ ജയ മഹാത്മന്‍
ത്രൈലോക്യനാഥ ജയ ഭീമബലരാശേ
മന്നവ വിരഞ്ഞു ഞാനധുനാ
അങ്ങുചെന്നു കപിവീരനെ ഇദാനിം
മാന്യഗുണ ബന്ധിച്ച കൊണ്ടുപോന്നല്ലോ
അരങ്ങുസവിശേഷതകൾ: 

ബന്ധനസ്ഥനായ ഹനൂമാനെ രാവണന്റെ അടുത്തേയ്ക്ക് കൊണ്ടുവരുന്നു.