ഇടശ്ലോകങ്ങൾ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മത്വാ ചൈവം ധരിത്രീസുരകുലകലശാംഭോധിരാകാശശാങ്കഃ
സ്മൃത്വാ ശ്രീകൃഷ്ണസർവാവയവമതിമുദാ തത്ര ഗച്ഛൻ സ്വധിഷ്ണ്യം
ഉത്തുംഗസ്വർണ്ണരത്നാഞ്ചിതബഹുലഗവാക്ഷോട്ടസൗധാപണശ്രീ-
രാജദ്‌ദ്യുമ്നാളിസം‌പൂരിതമുദവസതീം ദൃഷ്ടവാൻ ദുരദൂരെ
 
പ്രപാവരണമന്ദരാചതുരഹർമ്മ്യഗോപാനസീ-
തടാകതടവാടികാശരണഗോപുരാഗ്രോജ്വലാം
വിശാലവിഹൃതിസ്ഥലീസുനിഷണ്ണലോകം പുരീം
വിലോക്യ പഥി ഭൂസുരോ ഹരിപുരഭ്രമാദഭ്രമീത്
 
അർത്ഥം: 
മത്വാ ചൈവം ധരിത്രീ..
ഇങ്ങനെ ആലോചിച്ചുകൊണ്ട് ബ്രാഹ്മണവംശമാകുന്ന സമുദ്രത്തിനു പൂർണ്ണചന്ദ്രനായിരിക്കുന്ന ആ കുചേലൻ ശ്രീകൃഷ്ണഭഗവാനെ അടിമുടി വിചാരിച്ചുകൊണ്ട് സ്വന്തം വീട്ടിലേക്ക് പോകുന്ന സമയത്ത് ഉന്നതങ്ങളും സ്വർണ്ണരത്നാദികളാൽ പ്രകാശിക്കുന്നതും വലിയ വാതിലുകളോടുകൂടിയതുമായ കെട്ടിടങ്ങളും അങ്ങാടികളും ദ്രവ്യസമ്പത്തും നിറഞ്ഞതുമായ തന്റെ വീട് ദൂരെ ദൂരെ കണ്ടു.
 
പ്രപാവരണമന്ദുരാചതുരഹർമ്മ്യ..
ജലധാരായന്ത്രം, കോട്ടമതിലുകൾ, കുതിരപ്പന്തികൾ, മുഖപ്പലകകളോടു കൂടിയ മനോഹരങ്ങളായ കെട്ടിടങ്ങൾ, തടാകതീരത്തുള്ള കളിസ്ഥലങ്ങളോടുകൂടിയിരിക്കുന്നതുമായ ആ വീടിനെ വഴിയിൽ കണ്ട് കുചേലബ്രാഹ്മണൻ താൻ വീണ്ടും ദ്വാരകയിൽ തന്നെ എത്തിയൊ എന്ന് സംശയിച്ചു.