പാലനാട് ദിവാകരൻ

മലപ്പുറം ജില്ലയിലെ കട്ടുപ്പാറയിൽ പാലനാട്ട് മനയിൽ ശ്രീ നീലകണ്ഠൻ നമ്പൂതിരിയുടെയും ആര്യാ അന്തര്‍ജ്ജനത്തിന്‍റെയും മകനായി 1953 ഡിസംബർ 15ന് ജനിച്ചു. കലാമണ്ഡലം ഉണ്ണികൃഷ്ണകുറുപ്പിന്റെ ശിഷ്യനായിരുന്നു. ശ്രീ കൃഷ്ണൻ നായർ, പി.ജി ഗോവിന്ദ പിഷാരടി എന്നിവരുടെ കയ്യിൽ നിന്നും കർണ്ണാടകസംഗീതം അഭ്യസിച്ചു. പുലാമന്തോൾ ഹൈസ്കൂളിൽ അദ്ധ്യാപകാനായിരുന്നു. മേലാറ്റൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആയി  റിട്ടയർ ചെയ്തു. മക്കൾ സുദീപ് പാലനാട്, (സൌണ്ട് എഞ്ചിനീയർ), ദീപ പാലനാട്(കഥകളിഗായിക). ഭാര്യ:സുധ

വിഭാഗം: 
സമ്പ്രദായം: 
ഗുരു: 
കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ്
വിലാസം: 
പാലനാട്ട് മന
ചേലക്കാട് പി.ഓ
പുലാമന്തോൾ വഴി
മലപ്പുറം ജില്ല
കേരളം-679323
ഫോൺ: 
91 0493 367511