സുരലോകസുന്ദരിമാരെന്നു
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഇത്ഥം വൃത്രാരിപുത്രൻ ഭയകരതപസാ ദേവദേവം തമീശം
നത്വാ ചിന്തിച്ചു വാഴുന്നളവിലമരലോകേശനും ദേവലോകേ
ചിത്തേ ചിന്തിച്ചിവണ്ണം നിജതനയതപശ്ശക്തിധൈര്യങ്ങൾ കാണ്മാൻ
പൊൽത്താരമ്പന്റെ സൈന്യംതൊഴുമമരവധൂവൃന്ദമോടൊത്തുകൂടി
ദേവേന്ദ്രനങ്ങഥ സുരാംഗനമാരുമായി
വേവീടിനോരളവു തന്നുടെ ചിന്തിതങ്ങൾ
സർവ്വം വലാരി സുരസഞ്ചയസേവ്യനപ്പോൾ
സ്വർവ്വേശ്യമാരൊടു മുദ ഗിരമേവമൂചേ
സുരലോകസുന്ദരിമാരെന്നു പെരിയ ചൊല്ലുടയവരേ
സരസം മമ വാക്യം കേൾപ്പിൻ, സാരസേഷു മനോമോഹിനിമാരേ
പാർത്ഥനെന്നുടെ പുത്രനാകും കുരുകുലോത്തമൻ പെരിയ
മെത്തിനതപസാ മൃത്യുവിനാശകരമൂർത്തിയെ
സേവിയ്ക്കുന്നു എത്രയും പരമഭക്തിയോടധുനാ
സർവ്വസുന്ദരിമാർ ഗർവ്വ ഹേ വരിക ഉർവ്വശി പരമപാർവ്വണശശിമുഖി
സർവ്വകാര്യവും നിന്നാൽ നിർവ്വാഹ്യമല്ലോ ബാലേ
കാർവ്വർണ്ണോരുസംഭവേ, കാർവേണീ, സുകേശിനി
ഉത്തമജനകുലോത്തമേ, ശൃണു തിലോത്തമേ വരിക
മത്തഗജഗാമിനി, മർത്ത്യനാം പാർത്ഥൻ തന്റെ
ചിത്തമിളക്കീടുവാൻ തത്ര ചെല്ലുക രജതാദ്രിനികേതേ
അരങ്ങുസവിശേഷതകൾ:
പതിവില്ല.