കേവലമേവ ഹി ശൃണു ഗിരമയി
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഏവം വലാരികൃതശാസനയാ തദർത്ഥം
ദേവാംഗനാഞ്ച രജതാദ്രിവനം പ്രവിശ്യ
ദേവേന്ദ്രസൂനുമതിഭീമതപശ്ചരന്തം
ദേവ്യസ്തമൂചുരിദമർജ്ജുനമാദരേണ
കേവലമേവ ഹി ശൃണു ഗിരമയി നോ ദേവേന്ദ്രാത്മജ
ദേവസുന്ദരിമാരാം ദേവിമാർ ഞങ്ങൾ നിന്റെ
പൂമെയ് കണ്ടു പൂണ്മാനാവിർമ്മോദേന വന്നു
ഊറ്റമായുള്ള വെയിൽ കാറ്റും മഴയും മഞ്ഞു-
മേറ്റു വൻകാട്ടിലേറ്റം സന്താപമോടേ
ചെറ്റുനാളല്ലല്ലോ നീ മുറ്റും സേവിച്ചീടുന്നു
കറ്റജ്ജടയോനുണ്ടോ ചെറ്റു കാരുണ്യം തോന്നി
ചെന്താരമ്പനുതുല്യൻ സുന്ദരനായുള്ള നീ
വെന്തുനീറിയേവം സന്താപിക്കേണ്ടാ നല്ല
പന്തിടഞ്ഞമുലമാരായ ഞങ്ങളുമായി
ചെന്താരമ്പൻ നാടകം ചന്തമോടാടുക നീ
സ്വർല്ലോകസുന്ദരിമാർ നല്ലോരല്ലല്ലീ ഞങ്ങൾ
ചൊല്ലേറും സുഭദ്രയിൽ കല്യാണിപാഞ്ചാലിയിൽ
വല്ലാതെന്നാലുമിന്നു നന്ദനകാനനത്തിൽ
കല്യത മറ്റൊരേടം തെല്ലുപോലും വരുമോ
സുരസുന്ദരിമാരുമായി സരസം രമിച്ചുകൊൾവാൻ
നരജന്മം ചെയ്തോർക്കിതു പെരികെപ്പണിയുണ്ടല്ലോ
പുരുഷനായാലരിയ പുരുഷാർത്ഥമല്ലോ നല്ലൂ
തരുണിമാരുമായുള്ള പരമസംയോഗം പാർത്താൽ
അരങ്ങുസവിശേഷതകൾ:
ഇപ്പോൾ അരങ്ങ്പതിവില്ല.