സന്ധാനാത്ഥര്‍മിതി ബ്രുവന്തമജിതം
സന്ധിക്കായി ഇപ്രകാരം പറയുന്നവനും ആരാലും അജയ്യനും ജഗത്ബന്ധുവും സംസാരബന്ധത്തെ ഛേദിക്കുന്നവനുമായ അവനെ ബന്ധിക്കുവാനായി എപ്പോള്‍ പുറപ്പെട്ടുവോ അപ്പോള്‍ ആ ഭഗവാന്‍ ശിവന്‍, ബഹ്മാവ് തുടങ്ങിയ ദേവന്മാരും അസുരര്‍, മാനുഷര്‍, ഭൂമി, സമുദ്രം മുതലായതെല്ലാം അടങ്ങിയതായ വിശ്വം തന്നില്‍ ദര്‍ശ്ശിപ്പിക്കുന്നവനായിട്ട്, വിശ്വാകൃതിയായി മാറി.
ശ്ലോകാവസാനത്തോടെ ശ്രീകൃഷ്ണന്‍ വിശ്വരൂപം കൈക്കോള്ളുന്നു(കൈകളില്‍ ശംഖചക്രങ്ങള്‍ ധരിച്ചുകൊണ്ട്, ആലവട്ടത്തിന്റേയും ശംഖധ്വനിയുടേയും വലന്തലമേളത്തിന്റേയും അകമ്പടിയോടെ, ഇടത്തുഭാഗത്ത് പകുതിതാഴ്ത്തിപിടിച്ച തിരശ്ശീലയ്ക്കുള്ളിലായി പീഠത്തില്‍ കയറി നില്‍ക്കുന്നു). ഈ സമയത്ത് ദുര്യോധനന്നും ദുശ്ശാസനനും വലതുഭാഗത്തായി മോഹാലസ്യപ്പെട്ട് വീഴുന്നു. മുമുക്ഷു പ്രവേശിച്ച് ശ്രീകൃഷ്ണന്റെ വിശ്വരൂപം കണ്ട് വണങ്ങിയിട്ട് അദ്ദേഹത്തെ വലംവയ്ച്ചുകൊണ്ട് സ്തുതിക്കുന്നു.