ജയ ജയ നരകാരേ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ജയ ജയ നരകാരേ ബാഹുസംശോഭിതാരേ
ദുരിതസലിലപൂരേ ദുഃഖയാദോഗഭീരേ
ജനമി മമപസാരേ മോഹസിന്ധാവപാരേ
ഭ്രമയ ന ബഹുഘോരേ തേ നമോ ദേവ ശൌരേ
അർത്ഥം: 

നരകാരേ ജയിച്ചാലും. നിറയെ കൈകളോടുകൂടി ശോഭിക്കുന്നവനേ ജയിച്ചാലും. ദുരിതകടലില്‍ വീണ് ഭീമമായി ദു:ഖിക്കുന്ന, മോഹക്കടലില്‍ പെട്ട് ബഹുഘോരമായി കറങ്ങിക്കൊണ്ടിരിക്കുന്ന എന്റെ ജന്മത്തെ ഇതില്‍നിന്നും കരകയറ്റേണമേ. ശൌരീ, ദേവാ, ഞാനങ്ങയെ നമസ്ക്കരിക്കുന്നു.

അനുബന്ധ വിവരം: 

ഇത് ധൃതരാഷ്ട്രസ്തുതി ആണ്. ഈ സമയത്ത് ദുര്യോധനൻ അന്ധനായെന്നും ധൃതരാഷ്ട്രർക്ക് കാഴ്ച്ച തിരിച്ച് കിട്ടിയെന്നും കവിമതം - എന്ന് വെള്ളിനേഴി അച്ചുതൻ കുട്ടിയുടെ കഥകളിപ്പദം എന്ന പുസ്തകം രണ്ടാം എഡിഷനിൽ.