ദുര്യോധനവധം

Malayalam

ധനാശി

Malayalam
ധർമ്മാത്മാ ധർമ്മസൂനുന്നൃപതിരിതി യുതസ്തൈശ്ചതുർഭിസ്സഗർഭൈ-
ർദ്ധർമ്മാസ്സാക്ഷാച്ചതുഷ്പാദിവ ധരണിതലേ യേന വാ സ്ഥാപിതോഭൂത്
ദേയാത്സേയം ദയാംഭോനിധിമഖിലപതിഃ ശ്രീപതിർവോ വിരാജ-
ത്തേ‌ഇം മോക്ഷൈകദായീ കലികലുഷഹരോ മംഗളാനന്ദസൗഖ്യം!

അത്ഭുതവിക്രമനർഭകനിവനിഹമത്ഭക്താഗ്രേസരനായീടും

Malayalam
അത്ഭുതവിക്രമനർഭകനിവനിഹമത്ഭക്താഗ്രേസരനായീടും
നിർഭയനാകിയകലിയെ അടക്കി ഇബ്ഭൂമിതലം പാലിച്ചിടും
സകലഗുണാകരധർമ്മജ നൃപതേ! ശകലിതരിപുകുലഭീമ മഹാബല!
അകലുഷവിജയ വയസ്യമനോഹര നകുല! വിമലസഹദേവമഹാത്മൻ
ജനകസഹോദരി ഗുണഗണവസതേ വനിതാരത്നമേ! സുന്ദരിപാർഷതി!
അനുജേ ഫൽഗുനരമണി സുഭദ്രേ അനവധിസുഖമോടു നിങ്ങൾ വസിപ്പിൻ
പാണ്ഡുനരാധിപപുണ്യനികരപരിപാകന്മാരേ! ശുചിതരയശസാ
പാണ്ഡുരിതാശേഷാശന്മാരേ പാരാതെന്നുടെ ഗിരമിഹകേൾപ്പിൻ;
നാനാവിധമിഹ കാണും വിശ്വം ഞാനെന്നുള്ളിലുറച്ചുനികാമം

കൃഷ്ണ കൃഷ്ണ കൃപാനിധേ

Malayalam
സ്വര്യാതേഥ സുയോധനേ പിതൃഗിരാ തത്രാഭിഷിക്തോ രണ-
പ്രേതാജ്ഞാതികൃതോർദ്ധ്വദൈഹികവിധിർഭീഷ്മാത്തധർമ്മക്രമഃ
ദ്രൗണ്യസ്ത്രക്ഷതവിഷ്ണുരാതമവനേസ്സന്താനമപ്യാത്മനോ
ദൃഷ്ട്വാഃ ഹൃഷ്ടജനോ യുദ്ധിഷ്ഠിരനൃപസ്തുഷ്ടാവ ഇഷ്ടോ ഹരീം
 
കൃഷ്ണ കൃഷ്ണ കൃപാനിധേ! മമ കൃത്യമാശ്വദിധേഹി
വൃഷ്ണിവീര വിഹംഗവാഹന വിശ്വനായക പാഹി
ജയ ജയ ജനാർദ്ദന ഹരേ
ഗോരസപ്രിയ! ഗോപവിഗ്രഹ! ഗോപികാകുലജാര!
ഘോരസംസ്കൃതിദുഃഖനാശന! ഘോഷനാഥകുമാര! ജയജയ
വാസുദേവവരപ്രഭാമല! വാസവോപലദേഹ!
വാസവാനുജ! സർവസൽഗുണവാസവാരിധിഗേഹ ജയജയ

ഭൂളിളായശളീളണിജ്ജള വേളിഭാളജളട്ഠിള

Malayalam
ഗാന്ധാരീഭുവി ഗന്ധവാഹജഗദാഭഗ്നോരുദണ്ഡേ ബലം
ക്രുദ്ധം സാദ്ധ്വനുനീയ ശൗരിരഗമത് പാർത്ഥൈഃ കൃതാർത്ഥൈസ്സമം
രാത്രൗ തത്ര രണാങ്കണേ സമപതന്നൃത്യത്കബന്ധായുതേ
യാതുപ്രേതപിശാചജാതിമിളിതാ ഭൂതാളിവേതാളികാഃ
 
ഭൂളിളായശളീളണിജ്ജള വേളിഭാളജളട്ഠിള
യാളണെക്കവിളോളുപേണ ഹുശോളിണാ ഖളശോളിണാ
കാളിയമ്മഹിമാഹളാണമണീവളാവളവേവളെ
ആളിയാളിശളാഹണിജ്ജബളാഭുഹുച്ചിയകാളിയാ
ഇത്ഥപർത്ഥയഹത്ഥശത്ഥവിഹത്തിയോളു ശുയോഹണേ
ണിത്ഥവേളിവുശത്ഥമദ്ദണമെത്ഥയിത്ഥണദോണിണ
ശാശമത്തദശാച ശശ്ശവിശാശണേപഹുശ്ശശേ

രംഗം 17 കുരുക്ഷേത്ര യുദ്ധഭൂമി യുദ്ധശേഷം രാത്രി

Malayalam

യുദ്ധശേഷം രാത്രി ചിതറികിടക്കുന്ന ശവശരീരങ്ങൾ തിന്നാനും രക്തം കുടിയ്ക്കാനുമായി കാളീകൂളി ഭൂതപ്രേതപിശാചുക്കൾ വരികയാണ്. അവർ യുദ്ധകഥകൾ വിവരിയ്ക്കുന്നു. ഈ രംഗവും പതിവില്ല.

കരുത്തരാം നിങ്ങൾ പണ്ടു

Malayalam
കരുത്തരാം നിങ്ങൾ പണ്ടു കരുണകൂടാതെ കണ്ടു
കരപാദമെന്നുടയ കയറാൽ കെട്ടി,
 
കരയില്ലാത്തൊരുഗംഗാകയത്തിലിട്ടതില്ലയോ?
അരേ! ഭവാനതിൻഫലമനുഭവിക്ക
 
ഒരിക്കലല്ല നിങ്ങൾ വിതരിച്ചു മേ വിഷോദനം
അരക്കില്ലമതിലാക്കി കരിച്ചുപിന്നെ
 
തിരിച്ചുതന്നു രാജ്യവും ചതിച്ചു ചൂതതിലതും
ഹരിച്ചതിൻഫലമിപ്പോളനുഭവിക്ക
 
ദ്രുപദരാജപുത്രിയെ ദ്രുതതരം കബരിയിൽ
സപദിപോയ്പിടിപെട്ടു സഭയിലാക്കി
 
അപവാദം പറഞ്ഞുകൊണ്ടപകൃപമവൾവസ്ത്രം
അപഹരിച്ചതിൻഫലമനുഭവിക്ക

കൊല്ലുന്നതിന്നു ഹരിദർശിതകൗശലത്താൽ

Malayalam
കൊല്ലുന്നതിന്നു ഹരിദർശിതകൗശലത്താൽ
തല്ലൊന്നുതന്നുടെ ശിരസ്സതിലേറ്റു ധീമാൻ
നില്ലെന്നടുത്തു തുടയിൽ പ്രഹരിച്ചനേരം
മല്ലൻ കുരുപ്രഭു പതിച്ചു കഥിച്ചു ഭീമൻ

കുരയ്ക്കുന്നകുറുക്കനോടുരയ്ക്കുമാറുണ്ടോ

Malayalam
കുരയ്ക്കുന്നകുറുക്കനോടുരയ്ക്കുമാറുണ്ടോ സിംഹം?
ഇരിക്കുവാൻ കൊതിയെങ്കിൽ തിരിക്കവേഗം
 
മരിക്കുവാൻ മനസ്സുണ്ടെന്നിരിക്കിലോ മഹാഗദ
ധരിക്ക വന്നെതിർക്ക സംഹരിക്കുവൻ ഞാൻ
 
മൂഢ! സുയോധന! മുതിരുക പോരിനു മോടികൾ കൂട്ടീടുക

മൂഢ വൃകോദര

Malayalam
ഉത്പത്യ വേഗാദുദകാദുദാരം  
ഗദാം ഗൃഹീത്വാ ഗതസാദ്ധ്വേസോസൗ
ദുർവാരദോർവീര്യാമഥോപസൃത്യ 
ദുര്യോധനോഭാഷത ഭീമസേനം
 
മൂഢ  വൃകോദര! മുതിരുക പോരിനു മോടികൾകൂട്ടീടുക
പ്രൗഢതയധികമുരച്ചൊരു നിന്നുടെ രൂഢമദം ദൃഢമിന്നുശമിയ്ക്കും
 
ഒരുത്തനിവനെന്നോർത്തു ഉരത്തുവന്നുരപ്പതു
നിരർത്ഥമാകുമെന്നതു നിരൂപിക്കണം
മരത്തിനെമറിക്കുന്നു മരുത്തിന്റെ മഹത്താകും
കരുത്തതുഫലിക്കുമോ ധരിത്രീധരേ?

 

Pages