രംഗം 15 വൃഷപര്‍വ്വാവിന്റെ രാജധാനി

ശർമ്മിഷ്ഠയുടെ പേരിൽ മാപ്പപേക്ഷിച്ച രാജാവിനോട്, ദേവയാനി, രാജപുത്രിയായ ശർമ്മിഷ്ടയും ആയിരം ദാസിമാരും ദാസിമാരായി വിട്ടു തന്നാൽ മാപ്പ് നൽകാം എന്ന് പറയുന്നു. അതനുസരിച്ച് വൃഷപർവ്വാവ്, മകളായ ശർമ്മിഷ്ഠയോടും ആയിരം ദാസിമാരോടും കൂടെ ദേവയാനിയോടൊപ്പം പോകാൻ ആവശ്യപ്പെടുന്നു. പതിവില്ലാത്ത രംഗം.