മേദിനിദേവന്മാരെ ധരിച്ചിതോ

താളം: 
കഥാപാത്രങ്ങൾ: 
രുഗ്മിണ്യാഃ പരിണയനോത്സവസ്യ ഘോഷേഃ
പ്രക്രാന്തഃ ക്ഷിതിപതിനേതി ശുശ്രുവാം സഃ
പ്രാജ്യാജ്യസ്നപിതസിതാന്നസൂപപൂപൈ-
രൗൽസുക്യാദവനിസുരാ മിഥസ്തദോചുഃ
 
 
മേദിനിദേവന്മാരെ ധരിച്ചിതോ
മോദകരമാം വിശേഷം.
ഏതൊരു ദിക്കീന്നു വന്നു ഭവാനഹോ
ഏതുമറിഞ്ഞില്ല വിപ്രേന്ദ്ര! ഹേ ഹേ ഹേ!
കുണ്ഡിനേന്ദ്രന്റെ നന്ദിനിയായൊരു
കന്യകയുണ്ടവൾതന്നുടെ
എണ്ണമറ്റുള്ള ഗുണങ്ങളിതോർക്കിലോ
എത്രയും അത്ഭുതം ഹേ ഹേ ഹേ!
കാമിനിയുടെ രൂപഗുണം കേട്ടു
ഭൂപതികൾ അശേഷം
കാമശരമേറ്റു പാരം വിവശരായ്
കാണ്മതിന്നായ് തത്ര പോയിപോൽ ഹേ ഹേ ഹേ!
മത്തരായുള്ള പാർത്ഥിവന്മാർക്കുണ്ടോ
ചിത്തതരിളിൽ വിവേകം?
അത്രയവളെ ഒർത്തൻ ഹനിച്ചീടും
എത്തിപ്പരന്മാർ തടുത്തീടും ഹേ ഹേ ഹേ!
ചേദിപനു കൊടുപ്പാനവളുടെ
സോദരനും നിശ്ചയിച്ചുപോൽ
ചേതസി ചിന്തിച്ചു കാണുകിലിന്നിതു
ചേരുമോ ചൊല്ലുക വിപ്രേന്ദ്രാ! ഹേ ഹേ ഹേ!
ബന്ധം കൂടാതെയോരോന്നു ചൊല്ലുകിൽ
ബന്ധനം വന്നു ഭവിച്ചീടും
അന്ധനാം രുഗ്മിക്കു അന്തണരെന്നതു
ചിന്തയിലില്ല ധരിക്കെടൊ ഹേ ഹേ ഹേ!
കണ്ണനങ്ങു ഗമിച്ചതിവേഗേന
കന്യകയെക്കൊണ്ടുപോകുമവൻ
നിർണ്ണയമുണ്ടതിനില്ലൊരു സംശയം
കർണ്ണേ അതെന്തെന്നു ചൊൽകാം ഹേ ഹേ ഹേ!
വാസുദേവനെക്കൊണ്ടു വൃഥാ
പരിഹാസമതോർക്കിലുചിതമോ?
ഭൂസുരന്മാരേ ഗമിക്കാമവിടേയ്ക്കു
ഭൂരിധനങ്ങൾ ലഭിച്ചീടും ഹേ ഹേ ഹേ!
മേദിനിദേവന്മാരെ ധരിച്ചിതോ?

 

അരങ്ങുസവിശേഷതകൾ: 

എല്ലാവരും സ്വയംവരത്തിനു പുറപ്പെടുന്നു.