രുഗ്മിണി സ്വയംവരം

രുഗ്മിണീസ്വയംവരം ആട്ടക്കഥ

Malayalam

ധനാശി

Malayalam
കലയാമി ചാരുകലയാമിനീപതി-
പ്രതിമാനനം കലിതമാനനം ജനൈഃ
അളികാന്തലോല ദളികാന്തകുന്തളം
മഹദിന്ദ്രനീലമണിമേചകം മഹഃ

ജീവനാഥേ മമ ജീവനാഥേ

Malayalam
കാന്തേന്ദ്രനീലമണിനിർമ്മിത ഹർമ്മ്യകാന്താം
കാന്താന്നയന്നിജപുരീം പരിഖീകൃതാബ്ധിം
സന്തോഷരാഗതരളായ ത ചാരുനേത്രാം
മന്ദം ജഗാദ ഭഗവാനഥ വാസുദേവഃ
 
 
ജീവനാഥേ! മമ ജീവനാഥേ
ജീമൂതവാഹമണിമസൃണ ഘനവേണീ!
ചന്ദ്രികയെന്നുടെ ലോചനങ്ങൾക്കു നീ
സാന്ദ്രാമൃതം നീ മമാംഗമതിനു
ചന്ദ്രാഭിരാമമുഖീ ജീവിതം നീ എന്റെ നി-
സ്തന്ദ്രനീലനളിനായതദളാക്ഷി
അധരനവകിസലയേ
ദരഹസിത കുസുമമിതു
മധുരമധുവാണി! തവ ജാതമായി
അധികമിഹലോചനേ മമ

നില്ലെടാ നീ ഗോപഹതക

Malayalam
കല്പാക്ഷേപാതൈരൂക്ഷക്ഷുഭിതഘനഘടാനിഷ്ഠുരാഘാതാഭൂത-
ദ്ധ്വാനസ്പർദ്ധ്യട്ടഹാസപ്രകടിതനിജദാർദ്ദണ്ഡചണ്ഡപ്രതാപഃ
കൃഷ്ണാഭ്രാദഭ്രശോഭാമദരഭിദുരഭ്രാജമാനപ്രതീകം
യുദ്ധായോന്നദ്ധചേതാഃ കടുതരമരടന്മാധവം മാഗധേന്ദ്രഃ
 
 
നില്ലെടാ! നീ ഗോപഹതക!
നല്ലതല്ലറിഞ്ഞീടുക
മല്ലമിഴിയെ കൈവെടിഞ്ഞു പോകപോക നീ
ചേദിപാധിനാഥരമണി ചാരുഹാസിനി ധരിക്ക
ചേരുമോ ഇവൾ നിനക്കു, ചോര! ദുർമ്മതേ

Pages