മൂര്‍ദ്ധ്നിവിലിഖിതം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചരണം 1:
മൂര്‍ദ്ധ്നിവിലിഖിതം മറ്റുമന്യഥാകര്‍ത്തും
മൂര്‍ത്തികള്‍ മൂവരാലും എളുതാമോ
[പാർത്ഥിവമൗലേ ചിരഞ്ജീവ പാർത്ഥിവമൗലേ]
ചരണം 2:
കമലലോചനനായ കമലാവല്ലഭന്‍ തന്റെ
കരുണ നിങ്ങളില്‍ നിയതം കാത്തരുളും
അർത്ഥം:
തലയിലെഴുത്ത് മറ്റൊരുവിധത്തിലാക്കുവാന്‍ ബ്രഹ്മാ-വിഷ്ണു-ശിവന്മാരാലും സാധ്യമാണോ? താമരകണ്ണനായ കമലാകാന്തന്റെ കാരുണ്യം തീര്‍ച്ചയായും നിങ്ങളെ രക്ഷിക്കും.
അരങ്ങുസവിശേഷതകൾ:
ബ്രാക്കറ്റിലുള്ള വരികൾ അരങ്ങത്തിപ്പോൾ പതിവില്ല.