പുറപ്പാട്

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
നിത്യം ശ്രീനീലകണ്ഠാർച്ചന നിരതമതിസ്സിദ്ധ വിദ്യാധരാണാ-
മുത്തംസീഭൂത പാദാംബുജ യുഗളരുചിഃ ശ്രീനിവാസൈക ധാമ
അത്യന്തം ശംഖപത്മാദിഭിരനുപമിതൈസ്സാദരം സേവ്യമാനോ
വിഷ്വക് സേനാഭിഗുപ്തേ നിജനഗരവരേ രാജരാജോ രരാജ
 
 
പുണ്യജന കുമുദിനീ- പൂർണ്ണചന്ദ്രലീലൻ
പുണ്യശാലി ശിഖാമണി ഭൂരിമോദമോടെ,
പാർവ്വതീവല്ലഭൻ തന്റെ പാദസേവകൊണ്ടു,
സാർവ്വഭൗമ വിഭവേന സർവ്വകിന്നരാണാം,
സോദരനാം രാവണന്റെ ദുർന്നയങ്ങളെല്ലാം
സാദരം നിനച്ചു ചിത്തേ സാധുതരശീലൻ.
ലങ്കയും വെടിഞ്ഞു നിജ കിങ്കരരോടൊത്തു
ശങ്കരാചലേ ഗത ശങ്കം വാണിടുംബോൾ