രാവണവിജയം

കിളിമാനൂർ രാജരാജവർമ്മ (വിദ്വാൻ ചെറുണ്ണി) കോയിത്തമ്പുരാൻ (1812-1846). രംഭാപ്രവേശം എന്ന് ഈ ആട്ടക്കഥയുടെ ഒരു ഭാഗത്തിനു പേരുണ്ട്.
Malayalam

വിജ്ഞാനം വിവിധാഗമേഷു (ധനാശി ശ്ലോകം)

Malayalam
വിജ്ഞാനം വിവിധാഗമേഷു ഭണിതൗ ഭംഗോപി ചേത്തം ബുധാ
മൃഷ്യന്തേ ഖലു ഗച്ഛതഃ സ്ഖലനമിത്യാപാദയന്തോ ഗുണാൻ
അജ്ഞാനാമിഹ സാഹിതീപ്രലപേന കാ വാ കഥാ മാദൃശാ-
മവ്യക്താക്ഷരകോമളാം ശിശുഗവീം നോദാഹരിഷ്യന്തി ചേൽ

രാവണവിജയം ആട്ടക്കഥ സമാപ്തം.

ആരാമാങ്കഭുവം വിഹൃത്യ സുചിരം

Malayalam
ആരാമാങ്കഭുവം വിഹൃത്യ സുചിരം ധാവന്തമന്യാശയാ
കിഞ്ചിന്മൂഢഗതിം തു കണ്ടകശതൈർവിദ്ധം ഭവാനീപതേ!
ഹൃൽസാരംഗമിമം വിഭോ! നിയമിതും ദക്ഷം മമൈവംവിധം
സ്വാമിൻ! ത്വല്പദപുണ്ഡരീകയുഗളാദന്യം ന മന്യാമഹേ

ചന്ദ്രഹാസമരികുലകമലാകര

Malayalam
ചന്ദ്രഹാസമരികുലകമലാകര
ഇന്ദ്രമുഖവിബുധവിജയചരണം
ഹൃദി നന്ദിപൂണ്ടു തന്നു തേ ദശാനന!
ഉൽസുകമയി മമ നിങ്കലപാരം
ഉത്ഥിതമായതുമൂലം
മത്സരമുള്ള രിപുക്കളെ വെന്നിഹ
വത്സരമനവധി ജീവിച്ചീടുക
സംഗരചതുരത കലരുന്നൊരു
ചതുരംഗബലേന നീ സാകം
തുംഗമോദമോടു വാഴുക ലങ്കയിൽ
മംഗലമിനിയും വരുമിഹ മേലിൽ.
(വീര ദശാസന! വരിക സമീപേ ഭൂരിപരാക്രമജലധേ)

പാലയ പരമ കൃപാലയ മാമിഹ

Malayalam
പാലയ പരമ കൃപാലയ മാമിഹ
ഫാലവിലോചന ഭഗവൻ!
കാളകൂടവിഷകബളനപാലിത
കാന്ദിശീക കമലാസന ഭഗവൻ!
ആയുധമൊന്നരുളീടേണം മയി
പരമായുരപി തവ പാദാബ്ജം
ആയതുപോലെ ഭജിച്ചീടുവതിനാ-
യൊരു കരുണാലേശവുമധുനാ

വീര ദശാനന വരിക സമീപേ

Malayalam
വീര ദശാനന! വരിക സമീപേ
ഭൂരിപരാക്രമജലധേ!
പാരമഹോ വിസ്മയമിഹ
നിൻ ഭുജസാരമിതോർത്തകതാരിലിദാനീം
കുണ്ഠേതരമാകുന്നൊരു നിൻ-
ഘനകണ്ഠരവേണ ജനങ്ങൾ
ഇണ്ടലിയന്നിഹ രാവണനെന്നതു-
കൊണ്ടൊരു നാമവുമുണ്ടാമിനിമേൽ
തുഷ്ടോഹം തവ സ്തുതിവചനാലിനി-
യിഷ്ടവരം തരുവൻ ഞാൻ
ദൃഷ്ടചരേ മയിനഹി പുനരപി ബഹു
കഷ്ടദശാനുഭവം ജീവാനാം

പരമകൃപാലയ പാലയ ഭഗവൻ

Malayalam
സാമഗാനപരിമോദമാനമഥ നാമനാശിതജനാമയം
ശ്യാമളാംബുരുഹരാമണീയക വീരാമദാമല ഗളാഞ്ചിതം
കാമിനീകലിത സാമിദേഹമഹി ദാംശോഭിത ഭുജാന്തരം
യാമിനീചരലലാമമാനമദസീമഭുമവിഭവം ഭവം
 
 
പരമകൃപാലയ പാലയ ഭഗവൻ!
കുരു മയി ദയാമിഹ നിരുപമതരാകൃതേ!
അപരിമേയനാം നിന്നെയറിയാതെ ഞാൻ ചെയ്തൊ-
രപരാധം ക്ഷമിക്കയെന്നനുചിതം പറവതും
ജഠരസംഗതശിശുജാനുപീഡനം കൊണ്ടു
ജനനീമാനസതാരിൽ ജാതമാകുമോ രോഷം?
പ്രതിദിനമടിയൻ നിൻ പാദപങ്കജം തന്നെ
ശ്രുതിവേദ്യാകൃതേ ചിത്തേ ഗതിയെന്നു കരുതിനേൻ

തൽകാലേഥ പുരാരിണാ

Malayalam
തൽകാലേഥ പുരാരിണാ ഭഗവതാ പാദാഗ്രനിഷ്പീഡിതേ
ശൈലേ ശൈലസുതാസസംഭ്രമപരീരംഭ പ്രഹൃഷ്ടാത്മനാ
ലങ്കാനാഥവിശങ്കടോൽഭടഭുജാപംക്തിസ്തദന്തർഗതാ
യന്ത്രാന്തർവിശദിക്ഷുകാണ്ഡപടലീലീലാം സമാഗാതഹ

ആലോലാകുലിതാന്ധകാരപടലം

Malayalam
ആലോലാകുലിതാന്ധകാരപടലം പീയൂഷവിന്ദൂൽക്കരൈ-
രീഷന്മൃഷ്ടകളങ്കിതദ്വിഗുണിതം ശ്രീകേന്ദുലേഖം തദാ
സോദ്വേഗം സമുപാഗതാ ഗിരിസുതാ സൗദാമിനീ ശാശ്വതീ
സാകാണ്ഡേ ഹരശാരദാംബുദമഹോ ഗാഢം സമാലിംഗത

നിസ്സീമസാരഭുജദണ്ഡവിഘൂർണിതാദ്രി

Malayalam
നിസ്സീമസാരഭുജദണ്ഡവിഘൂർണിതാദ്രി-
നൃത്യൽസുരാസുരഗണോരഗസത്വജാലം
ചക്രേ തദാ ഹരപുരം സ തു യാതുനാഥ-
ശ്ചക്രാനിലാകുലിതതൂലക പിണ്ഡശോഭം

Pages