കലാമണ്ഡലം എം.പി.എസ് നമ്പൂ‍തിരി

മലപ്പുറം ജില്ലയിൽ കരിക്കാട് ദേശത്ത് മൂത്തേടത്ത് പാലിശ്ശേരി മനക്കൽ നാരായണൻ നമ്പൂതിരിയുടേയും ദേവസേന അന്തർജ്ജനത്തിന്റേയും മകനായി 1943ൽ ജനിച്ചു. കലാമണ്ഡലത്തിൽ കഥകളി വേഷം അഭ്യസിച്ചു. കലാമണ്ഡലത്തിലെ തന്നെ അദ്ധ്യാപകനും പിന്നീട് പ്രിൻസിപ്പലുമായി റിട്ടയർ ചെയ്തു. അമേരിക്കയിലെ UCLA, വിസ്കോൺസൺ സർവകലാശാലകളിൽ വിസിറ്റിങ്ങ് പ്രൊഫസറായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും കഥകളിയെ സംബന്ധിച്ച് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടുമായി ചേർന്ന് “കഥകളിയുടെ രംഗപാഠചരിത്രം” എന്ന കൃതി രചിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കൾ അരുൺ, നാരായണൻ, ശങ്കർ.

വിഭാഗം: 
സമ്പ്രദായം: 
ഗുരു: 
വാഴേങ്കട കുഞ്ചുനായർ
കലാമണ്ഡലം രാമൻ കുട്ടി നായർ
കലാമണ്ഡലം പദ്മനാഭൻ നായർ
കലാമണ്ഡലം ഗോപി
കളിയോഗം: 
കലാമണ്ഡലം
മുഖ്യവേഷങ്ങൾ: 
കത്തി, താടി വേഷങ്ങൾ
ഹംസം
നാരദൻ, ബ്രാഹ്മണൻ
വിലാസം: 
പാലിശ്ശേരി മന
കരിക്കാട്
മഞ്ചേരി
മലപ്പുറം ജില്ല
കേരളം