ജലരുഹലോചന ജയജയ രാമ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ജലരുഹലോചന ജയജയ രാമ 
ജലനിധിബന്ധന ജഗദേകബന്ധോ
സംഗരഭൂമിയില്‍ സാമ്പ്രതം ജയിച്ചതും
അംഗജരിവര്‍ നിന്‍റെ സംഗതരായി
 
ഭംഗിയോടിവരോടും അംഗനാമണിയോടും 
മംഗലം വാഴ്ക മംഗലമൂര്‍ത്തേ
 
കമലനാഭ നിന്‍റെ കമനീയാമിവള്‍
കമലാലയയെന്നുമറിഞ്ഞേന്‍ മുന്നം
 
അമലചരിതങ്ങള്‍ അമൃതമധുരതരം
അമിതം വിളങ്ങുന്നു സകലഭുവനേ
 
 
 
 
തിരശ്ശീല 
 
ലവണാസുരവധം സമാപ്തം