ജലരുഹലോചന ജയജയ രാമ
Malayalam
ജലരുഹലോചന ജയജയ രാമ
ജലനിധിബന്ധന ജഗദേകബന്ധോ
സംഗരഭൂമിയില്‍ സാമ്പ്രതം ജയിച്ചതും
അംഗജരിവര്‍ നിന്‍റെ സംഗതരായി
ഭംഗിയോടിവരോടും അംഗനാമണിയോടും
മംഗലം വാഴ്ക മംഗലമൂര്‍ത്തേ
കമലനാഭ നിന്‍റെ കമനീയാമിവള്‍
കമലാലയയെന്നുമറിഞ്ഞേന്‍ മുന്നം
അമലചരിതങ്ങള്‍ അമൃതമധുരതരം
അമിതം വിളങ്ങുന്നു സകലഭുവനേ
തിരശ്ശീല
ലവണാസുരവധം സമാപ്തം