പി.എം. രാം മോഹൻ

Kalamandalam RamMohan Photo scanned from his book NEPATHYAM

1947 ഏപ്രിൽ 26 ണ് കരുമാനാംകുറുശ്ശിയിൽ ജനിച്ചു. അച്ഛൻ പാലക്കുന്നത്ത് പരമേശ്വരൻ നമ്പൂതിരി. അമ്മ ഗൗരി അന്തർജ്ജനം. കേരള കലാമണ്ഡലത്തിൽ 1965-67 വരെ ചുട്ടിയിൽ ഡിപ്ലോമ പഠനം. പ്രധാന ഗുരുനാഥൻ കലാമണ്ഡലം ഗോവിന്ദ വാര്യർ. തുടർന്ന് ആറുകൊല്ലം വാഴേങ്കട രാമവാര്യരിൽ നിന്നും ഉപരിപഠനം. വാഴേങ്കട കൃഷ്ണവാര്യരിൽ നിന്നിം പാഠങ്ങൾ പഠിക്കാനുള്ള യോഗം ലഭിച്ചു. 1978ൽ കലാമണ്ഡലത്തിൽ അദ്ധ്യാപകനായി. 2002 ഏപ്രിലിൽ റിട്ടയർ ചെയ്തു. എറണാകുള കഥകളി ക്ലബ്ബ്, ഗാന്ധിസേവാസദനം ബഹുമതി മുദ്രകൾ,കെൻ.എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ എം.എസ്. നമ്പൂതിരി സ്മാരക കഥകളി പുരസ്കാരം, കേരള കലാമണ്ഡലത്തിന്റെ മുകുന്ദരാജ സ്മൃതി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ധാരാളം വിദേശികളേയും ചുട്ടി പഠിപ്പിച്ചിട്ടുണ്ട്. കേരള കലാമണ്ഡലം പ്രസിദ്ധീകരിച്ച് "നേപഥ്യം" എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്. ഭാര്യ:സുഭദ്ര. മക്കൾ:സിന്ധു, സന്ധ്യ

പൂർണ്ണ നാമം: 
കലാമണ്ഡലം രാമമോഹന്‍
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Friday, April 25, 1947
ഗുരു: 
കലാമണ്ഡലം ഗോവിന്ദ വാര്യർ
വാഴേങ്കട രാമവാര്യർ
വാഴേങ്കട കൃഷ്ണവാര്യർ
കളിയോഗം: 
കലാമണ്ഡലം