മദോദ്വൃത്തം ഹത്വാ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മദോദ്വൃത്തം ഹത്വാ രജകമപി ഹൃത്വാംശുകചയം
സ ദത്വാ ഗോപേഭ്യഃ സ്വയമഥ വസിത്വാ സഹബലഃ
സുദാമാനം ദാമാവലിയുതകരണ്ഡാഞ്ചിതഭുജം
മുദാ സമ്പ്രാപ്യേദം ഹരിരവദദംഭോജനയനഃ
അർത്ഥം: 
താമരക്കണ്ണനായ ശ്രീകൃഷ്ണൻ അഹങ്കാരിയായ രജകനെ വധിച്ചിട്ട് വസ്ത്രങ്ങളെല്ലാം എടുത്ത് ഗോപന്മാർക്കു കൊടുത്തു; ബലരാമനോടൊപ്പം താനും ധരിച്ചു. പിന്നെ, കൈകളിൽ മാലകൾ നിറച്ച വട്ടിയുമായി നിൽക്കുന്ന സുദാമന്റെ സമീപംചെന്ന് സന്തോഷത്തോടെ ഇങ്ങിനെ പറഞ്ഞു.
 
 
അരങ്ങുസവിശേഷതകൾ: 

ഇടത്തുഭാഗത്തുകൂടി മാലകൾ നിറച്ച കൊട്ടയുമായി പ്രവേശിക്കുന്ന സുദാമൻ പദമഭിനയിച്ചുകൊണ്ട് മുന്നോട്ട് വരുന്നു.

അനുബന്ധ വിവരം: 

ഈ ശ്ലോകം പതിവില്ല ചിലപ്പോൾ.