കലാമണ്ഡലം കൃഷ്ണകുമാര്‍

കലാമണ്ഡലം കൃഷ്ണകുമാര്‍

1962  ല്‍ അച്യുതന്‍ നായരുടേയും ഗൗരിയമ്മയുടേയും മകനായി ജനിച്ചു. 1973  ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്ന് കഥകളി പഠനം ആരംഭിച്ചു. ശ്രീ മടവൂര്‍ വാസുദേവന്‍ നായരുടെ കളരിയില്‍ ആരംഭിച്ച പഠനം, പിന്നീട് വടക്കന്‍ കളരിയിലേക്കു മാറി. ശ്രീ വാഴേങ്കട വിജയന്‍, കലാമണ്ഡലം ഗോപി എന്നിവരുടേ കളരിയില്‍ അഭ്യസിച്ചു. ശ്രീ കലാമണ്ഡലം പത്മനാഭന്‍‌നായരുടേ കളരിയില്‍ 8 വര്‍ഷത്തോളം അഭ്യസിച്ചു. 13 കൊല്ലം കഥകളി അഭ്യസിച്ചു. ഇപ്പോള്‍ കലാമണ്ഡലത്തില്‍ അദ്ധ്യാപകനായി സേവനമനുഷ്ടിക്കുന്നു.ഭാര്യ സ്മിത, മക്കള്‍ ഹരികൃഷ്ണന്‍, ശ്രീലക്ഷ്മി എന്നിവരോടൊപ്പം ഷൊര്‍ണ്ണൂര്‍ താമസിക്കുന്നു.

പച്ചയിലും കത്തിയിലും പ്രശസ്തി നേടിയ കഥകളി കലാകാരനാണ് കൃഷ്ണകുമാര്‍.

പൂർണ്ണ നാമം: 
എം.കെ. കൃഷ്ണകുമാര്‍
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Sunday, January 7, 1962
ഗുരു: 
മടവൂര്‍ വാസുദേവന്‍ നായര്‍
വാഴേങ്കട വിജയന്‍
കലാമണ്ഡലം ഗോപി
കലാമണ്ഡലം പത്മനാഭന്‍‌നായര്‍
കളിയോഗം: 
കലാമണ്ഡലം
മുഖ്യവേഷങ്ങൾ: 
പച്ച, കത്തി
പുരസ്കാരങ്ങൾ: 
കെ. വി. കൊച്ചനിയന്‍ പുരസ്കാരം
മുകുന്ദരാജ അവാര്‍ഡ്‌
ലയന്‍സ് അവാര്‍ഡ്‌
നാട്യ നിപുണ അവാര്‍ഡ്‌
കുമ്മിണി അവാര്‍ഡ്‌
വിലാസം: 
കലാമണ്ഡലം
ചെറുതുരുത്തി
679531
തൃശ്ശൂര്‍
ഫോൺ: 
04884262384
9447319478