കലാമണ്ഡലം സജീവന്‍
1969 ല്‍ സുകുമാരന്‍നായരുടേയും ഇന്ദിരാമ്മയുടേയും മകനായി തകഴിയില്‍ ജനനം. പതിമൂന്നാം വയസ്സില്‍ തകഴി രാധാകൃഷ്ണന്റെ കീഴില്‍ കര്‍ണ്ണാടകസംഗീത പഠനം ആരംഭിച്ചു. 1985 ല്‍ കലാമണ്ഡലത്തില്‍ കഥകളി സംഗീതം പഠിക്കുവാനായി ചേര്‍ന്നു. മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം രാമവാര്യര്‍, കലാമണ്ഡലം ഗംഗാധരന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കഥകളി സംഗീതം അഭ്യസിച്ചു. കോതണ്ഡസ്വാമിയുടേയും ശ്രീധരന്‍ നമ്പൂതിരിയുടേയും മേല്‍നോട്ടത്തില്‍ കര്‍ണ്ണാടകസംഗീതവും പഠിക്കുകയുണ്ടായി. 1990 ല്‍ പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ കുടുംബസമേതം തകഴിയില്‍ താമസം.
പൂർണ്ണ നാമം:
സജീവ്. എസ്
സമ്പ്രദായം:
ജനന തീയ്യതി:
Tuesday, May 13, 1969
ഗുരു:
മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി
കലാമണ്ഡലം രാമവാര്യര്‍
കലാമണ്ഡലം ഗംഗാധരന്‍
വിലാസം:
അച്യതം
തകഴി പി.ഓ
688562
ആലപ്പുഴ
ഫോൺ:
9446785606