കലാമണ്ഡലം രാജശേഖരന്‍
മാധവക്കുറുപ്പിന്റേയും തങ്കമ്മ അമ്മയുടേയും മകനായി കൊട്ടാരക്കരത്താലൂക്കില്‍ 1954 ല്‍ കൊട്ടാരക്കരത്താലൂക്കില്‍ പോരേടത്ത് ജനനം. 1967 മുതല്‍ 1968 വര്രെ കാര്‍ത്തികപ്പള്ളി കുട്ടപ്പപ്പണിക്കരുടെ കീഴിക് കഥകളി അഭ്യസനം നടത്തി. പിന്നീട് ഒരു വര്‍ഷം ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ളയുടെ ശിഷ്യനായും അഭ്യസിച്ചു. 1969 മുതല്‍ 1977 വരെ മടവൂര്‍ വാസുദേവന്‍ നായരുടേ കളരിയില്‍ കലാമണ്ഡലത്തില്‍ അഭ്യസിച്ചു. 1979 മുതല്‍ കലാമണ്ഡലത്തില്‍ അദ്ധ്യാപകനായി ജോലിചെയ്തു. 2010 ല്‍ കലാമണ്ഡലം പ്രിന്‍സിപ്പല്‍ പദവിയിലിരിക്കെ വിരമിച്ചു. ഭാര്യ കലാമണ്ഡലം ശൈലജ. മക്കള്‍ ശരത് ചന്ദ്രന്‍, കലാമണ്ഡലം വൈശാഖ്. കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീവേഷക്കാരില്‍ പ്രശസ്തനാണ് ശ്രീ രാജശേഖരന്‍. മടവൂരിനു ശേഷം കലാമണ്ഡലം തെക്കന്‍ കളരിയില്‍ നല്ല ശിഷ്യസമ്പത്തും ഇദ്ദേഹത്തിനുണ്ട്.