കോട്ടയ്ക്കല്‍ പ്രസാദ്
പ്രശസ്ത കഥകളി/തായമ്പക വിദ്വാനായ ശ്രീ പല്ലശ്ശന ചന്ദ്രമന്നാടിയാരുടേയും കല്യാണിക്കുട്ടിയമ്മയുടേയും മകനായി 1965 ല്‍ പല്ലശ്ശനയില്‍ ജനിച്ചു. ഏഴാം വയസ്സു മുതല്‍ പ്രസിദ്ധ തായമ്പക വിദ്വാനായ പല്ലശ്ശന കൃഷ്ണമന്നാഡിയാരുടെ ശിക്ഷ്ണത്തില്‍ അഞ്ചുവര്‍ഷം തായമ്പക അഭ്യസിച്ചു. ശേഷം അച്ഛന്റെ കീഴിലും പഠനം തുടര്‍ന്നശേഷം, പിന്നീട് കോട്ടയ്ക്കല്‍ പി.എസ്. വി നാട്യസംഘത്തില്‍ ചേര്‍ന്ന് കഥകളി മേളം അഭ്യസിച്ചു. കോട്ടയ്ക്കല്‍ കുട്ടന്മാരാര്‍, കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ ഗുരുക്കന്മാര്‍. 2002 മുതല്‍ കോട്ടയ്ക്കല്‍ പി.എസ്. വി നാട്യസംഘത്തിലെ മുഖ്യ ചെണ്ട പരിശീലകനാണ്. ഭാര്യ വൃന്ദാദേവി. മക്കള്‍ ശരത്ചന്ദ്രന്‍, ഭരത് ചന്ദ്രന്‍
പൂർണ്ണ നാമം:
പ്രസാദ് കുമാര്‍ സി
സമ്പ്രദായം:
ജനന തീയ്യതി:
Friday, May 28, 1965
ഗുരു:
പല്ലശ്ശന കൃഷ്ണമന്നാഡിയാര്‍
പല്ലശ്ശന ചന്ദ്രമന്നാടിയാര്‍
കോട്ടയ്ക്കല്‍ കുട്ടന്മാരാര്‍
കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടി
കളിയോഗം:
കോട്ടയ്ക്കല്‍ പി.എസ്. വി നാട്യസംഘം
പുരസ്കാരങ്ങൾ:
പൂക്കാട്ടിരി രാമപ്പൊതുവാള്‍ അവാര്‍ഡ് 2010
ഇരയിമ്മന്തമ്പി പുരസ്കാരം 2011
ഫോര്‍ട്ട് കൊച്ചി പല്ലശ്ശന ചന്ദ്രമന്നാടിയാര്‍ അവാര്‍ഡ് 20
വിലാസം:
കോട്ടയ്ക്കല്‍ പി.എസ്. വി നാട്യസംഘം
കോട്ടയ്ക്കല്‍ പി.ഓ
മലപ്പുറം
676503
ഫോൺ:
9447443890