കലാമണ്ഡലം ശ്രീകുമാര്‍
ബാലകൃഷ്ണന്‍നായരുടേയും ഭാഗീരഥിയമ്മയുടേയും മകനായി 1958 l ആലപ്പുഴ ജില്ലയില്‍ വയലാറില്‍ ജനനം. 1972 മുതല്‍ എരമല്ലൂര്‍ ബാലകൃഷ്ണമേനോന്റെ ശിഷ്യത്വം സ്വീകരിച്ച് കഥകളി പഠനം ആരംഭിച്ചു. 1974 ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്ന് കഥകളി പഠനം ആരംഭിച്ചു. കലാമണ്ഡലം പദ്മനാഭന്‍ നായര്‍, കലാമണ്ഡലം (വാഴേങ്കട) വിജയന്, കലാമണ്ഡലം ഗോപി എന്നിവര്‍ ഗുരുക്കന്മാരാണ്. കലാമണ്ഡലം രാമന്‍കുട്ടിനായരുടേ ചൊല്ലിയാട്ടക്കളരിയിലും പങ്കെടുത്തിട്ടുണ്ട്. 1982 ല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കി കലാമണ്ഡലം വിട്ടു. 1982 ഫെബ്രുവരി മുതല്‍ തൃപ്പൂണിത്തറ ആര്‍.എല്‍.വി യിലെ കഥകളി വിഭാഗം പ്രധാന അധ്യാപകനായി സേവനമനുഷ്ടിക്കുന്നു. പച്ചയിലും കത്തിയിലും പ്രാഗത്ഭ്യം തെളിയിച്ച കലാകാരനാണ് ശ്രീകുമാര്‍.