കലാമണ്ഡലം (മയ്യനാട് ) രാജീവ്

മയ്യനാട് രാജീവ്

പ്രശസ്ത കഥകളി നടന്‍ മയ്യനാട് കേശവന്‍ നമ്പൂതിരിയുടേയും രാധാമണി അന്തര്‍ജ്ജനത്തിന്റേയും മകനായി കൊല്ലം ജില്ലയില്‍ മയ്യാനാട് 1974 ല്‍ ജനനം. പതിനൊന്നാം വയസ്സു മുതല്‍ അച്ഛനില്‍ നിന്നും കഥകളി അഭ്യസിച്ചു തുടങ്ങി. പന്ത്രണ്ടാം വയസ്സില്‍ അരങ്ങേറി. 1989 ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്ന് കഥകളി പഠനം ആരംഭിച്ചു. കലാമണ്ഡലം രാമദാസ്, കലാമണ്ഡലം ഗോപാലകൃഷണന്‍, കലാമണ്ഡലം ബലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ ഗുരുക്കന്മാരായിരുന്നു. 1996 ല്‍ കലാമണ്ഡലത്തിലെ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം, രണ്ടു വര്‍ഷം കലാമണ്ഡലം വാസുപ്പിഷാരടിയുടെ കീഴില്‍ പരിശീലനം നടത്തി. അഞ്ചു വര്‍ഷം കലാമണ്ഡലത്തിലും ആറന്മുള വിജ്ഞാനകലാവേദിയിലും അദ്ധ്യാപകനായിരുന്നു.  ഇപ്പോള്‍ തൃപ്പുണിത്തറ ആര്‍.എല്‍.വി. യില്‍ കഥകളി ഗസ്റ്റ് ലക്‌ച്ചറര്‍ ആയി ജോലി ചെയ്യുന്നു. ഭാര്യ ജീന, മക്കള്‍ ശ്രീഹരി, ശ്രീനന്ദ എന്നിവരോടൊപ്പം കൊല്ലം തട്ടാമല താമസിക്കുന്നു.

പൂർണ്ണ നാമം: 
മയ്യനാട് രാജീവ്
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Thursday, May 30, 1974
ഗുരു: 
കലാമണ്ഡലം രാമദാസ്
കലാമണ്ഡലം ഗോപാലകൃഷണന്‍
കലാമണ്ഡലം ബലസുബ്രഹ്‌മണ്യന്‍
കലാമണ്ഡലം വാസുപ്പിഷാരടി
മുഖ്യവേഷങ്ങൾ: 
പച്ച , കത്തി
പുരസ്കാരങ്ങൾ: 
എ.ഡി ബോളണ്ട് സ്വര്‍ണ്ണമെഡല്‍ (കലാമണ്ഡലം)
വാഴേങ്കട കുഞ്ചുനായര്‍ അവാര്‍ഡ്
ഗുരു ഗോപിനാഥ് അവാര്‍ഡ്
കവളപ്പാറ അവാര്‍ഡ്
ഭാഗവതര്‍ കുഞ്ഞുണ്ണിത്തമ്പുരാന്‍ പ്രഥമപുരസ്കാരം
വിലാസം: 
ലക്ഷ്മീദാമോദരം,
കൂട്ടിക്കട പി.ഓ, തട്ടാമല വഴി കൊല്ല
ഫോൺ: 
04742556141
9446183001