അയ്യയ്യോ ജനകതനയേ കനകമൃഗമായിവന്നു

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഏവം പറഞ്ഞുവിരവോടഥ രാമചന്ദ്രൻ
ചാപം കുലച്ചു നടകൊണ്ടു മൃഗം പിടിപ്പാൻ
താവൽപ്പരം രഘുവരൻ ഛലമേവ മത്വാ
ബാണം മുമോച വിലലാപ സ താടകേയഃ
 
അയ്യയ്യോ ജനകതനയേ
കനകമൃഗമായിവന്നു കൌണപന്‍ കാടതില്‍
ഘനബലതരക്ഷുവായ് കൊന്നീടുന്നിതയ്യോ
 
അനുജ മമ ലക്ഷ്മണ എന്നെ വെടിയുന്നിതോ
ജാനകി മല്‍‌പ്രിയേ നീയും വെടിഞ്ഞിതോ
അർത്ഥം: 

അയ്യയ്യൊ,ജനകപുത്രി കാട്ടില്‍ സ്വര്‍ണ്ണമൃഗമായി വന്ന രാക്ഷസന്‍ കരുത്തുറ്റ പുലിയായി എന്നെ കൊല്ലുന്നുവല്ലൊ. അയ്യോ, അനുജാ ലക്ഷ്മണാ,നീയെന്നെ ഉപേക്ഷിക്കുന്നുവോ? പ്രിയേ,ജാനകി,നീയും ഉപേക്ഷിച്ചുവോ?

മൂന്നാംരംഗത്തില്‍  പഴയചിട്ടയില്‍ ശ്രീരാമന്‍ ബാണമയക്കുന്നസമയത്ത് ഒരു ഇടശ്ലോകം പതിവുണ്ട്.

അരങ്ങുസവിശേഷതകൾ: 
രാമൻ‍:(രാക്ഷസരോദനം കേട്ട്) ‘അതെ,അതെ, ഇതു രാക്ഷസമായ തന്നെ. ഇപ്പോള്‍ സീതക്ക് എന്തെങ്കിലും ആപത്തുപിണഞ്ഞിരിക്കുമൊ? എന്തായാലും വേഗം പോവുകതന്നെ.‘
രാമന്‍ ധൃതിയില്‍ നിഷ്ക്രമിക്കുന്നു.
അനുബന്ധ വിവരം: 

ശ്രീരാമന്റെ പദം എന്നാൺ കൊടുത്തിരിക്കുന്നതെങ്കിലും ഇത് രാക്ഷസരുടെ മായാപ്രവൃത്തിയാണ്. മാനായി വന്ന മാരീചനെ ശ്രീരാമൻ കൊല്ലുമ്പോൾ മാരീചവിലാപം ഇങ്ങനെ കേട്ടു.