ശ്രീരാമൻ

ശ്രീരാമൻ (പച്ച)

Malayalam

അതിരുചിരയാം കാഞ്ചനമാലാ

Malayalam

ശ്ലോകം
ഭരതനെയഭിഷേകംചെയ്തുടൻ യൗവരാജ്യേ
നരവരവചനത്താൽ ധാതൃസൂനുസ്സമോദം
സുരവരവചനത്താൽ ദാമനീ വായുദത്തേ
കരതലമതിലേന്തിച്ചൊല്ലിനാൻ രാമനേവം

ധർമ്മജ്ഞ ലക്ഷ്മണ എന്നോടുകൂടെ

Malayalam

ശ്ലോകം
അനന്തരം തത്ര കൃതാഭിഷേകഃ ശ്രീരാമചന്ദ്രസ്സഹജം വിലോക്യ
മനസ്യതീവാശു കുതൂഹലേന തം ലക്ഷ്മണം വാചമുവാച രാമഃ

പദം
ധർമ്മജ്ഞ ലക്ഷ്മണ എന്നോടുകൂടെ നിർമ്മല, യൗവരാജ്യത്തെ വഹിക്ക
ധന്യബലംകൊണ്ടും ശൗര്യത്തെക്കൊണ്ടും എന്നോടു തുല്യനാകുന്നു നീയല്ലോ
 

ഭ്രാതൃവാത്സല ഭരത, കാനനേ പോയി ഞാൻ

Malayalam

ഭ്രാതൃവാത്സല ഭരത, കാനനേ പോയി ഞാൻ പിതൃവചനപരിപാലനായ
മാതൃവചസാ വനേ പോകയാൽ ദുഷ്പ്രാപമായൊരു യശസ്സിനെ ലഭിച്ചേൻ
കൃതവിപിനസാസോപി തവ ഹിതചികീർഷ്യയാ കരവാണി ഹൃദയാ‍ഭിഷേകേ
ഗുണനിലയ ഭരത, ധീരോദാത്ത, വരധീര! രണചണ സഹോദര സുശീല!

സുഗ്രീവ, നിന്നുടെ ഭാര്യയാം രുമയേയും

Malayalam

സുഗ്രീവ, നിന്നുടെ ഭാര്യയാം രുമയേയും
സുഗ്രീവ താരയേയും മറ്റുള്ളവരേയും
സീതയോടുകൂടയോദ്ധ്യയിൽ മരുവാനായ്
സാധുശീല, ചൊല്ലുക വൈകാതെ സുമതേ!

മലരണിഘനവേണീ സുലലാമേ

Malayalam

ശ്ലോകം
അപ്പോൾ വിഭീഷണനശേഷജഗല്പ്തിക്കായ്
കെല്പോടു നല്കുമൊരു പുഷ്പകമദ്ധ്യഭാഗേ,
ശില്പംകലർന്ന പരിവാരജനൈരശേഷൈ-
രുൾപ്പുക്കു സീതയൊടുവാച രഘുപ്രവീരൻ

പദം
മലരണിഘനവേണീ സുലലാമേ
വൈദേഹി,
ലോലലസിതാപാംഗേ ബാലാമൗലിമാലേ!
മാനേലുംമിഴിയാളേ, തേനോലുംമൊഴിയാളേ,
മാനിനീമണിമൗലേ മഞ്ജുളശീലേ!
കാണുക രണഭുവി ഹതരായ വീരരെ
നാനാദിക്കുകളിലും നിബിഡരായ്ത്തന്നെ
കാണുക സുബേലമാം ശൈലത്തെ വൈദേഹി
വാണു ഞാനിവിടെ വാനരസൈന്യത്തോടും
കാതരാക്ഷി കാണ്ക നീ നളകൃതജലധൗ
സേതുവുമെന്നുടെ കുശശയനവും കാണ്ക

ലോകസാക്ഷിയായുള്ള പാവക!

Malayalam

ലോകസാക്ഷിയായുള്ള പാവക! കേൾക്ക ലോകജീവിത! മമ വാക്കുകൾ
കേവലമനേകനാൾ വൈദേഹി വാണു
രാവണഭവനത്തിൽ, അതിനാൽ ഞാൻ
സീതാപാവകശുദ്ധി മോഹിച്ചേൻ, ഇവൾക്കേതും ദോഷമില്ലെന്നതറിയും ഞാൻ
അല്ലാതെ അവളെ ഞാൻ ചേരുകിൽ ലോക-
മെല്ലാമീവണ്ണമെന്മേലുരചെയ്യും.
ദാശരഥി രാമൻ കാമത്തിനാലെയും
ശൈശവത്തിനാലെയും ചെയ്തതെന്നിതു
 

ദശരഥഭൂപൻ തന്റെ നന്ദനനായുള്ള

Malayalam

ദശരഥഭൂപൻ തന്റെ നന്ദനനായുള്ള
ദാശരഥി രാമൻ ഞാനെന്നു കരുതുന്നേൻ ഞാനെവനെന്നുള്ള തത്ത്വം ചൊല്ലണമെന്നോടു
വാണീസഹായ! ജലജസംഭവ! ദേവ!
 

Pages