കലാമണ്ഡലം അച്ച്യുണ്ണി പൊതുവാള്‍
1921 ല്‍ കാവില്‍ പൊതുവാട്ടില്‍ അച്ച്യുത പൊതുവാളുടെയും നാണിക്കുട്ടി പൊതുവാള്‍സ്യാരുടെയും മകനായി ജനിച്ചു. അച്ഛന്റെ ശിക്ഷണത്തില്‍ തായമ്പക അഭ്യാസം...തുടര്‍ന്ന് വെള്ളിനേഴി കാന്തള്ളൂര്‍ അമ്പലത്തില്‍ അരങ്ങേറ്റം....പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കേരള കലാമണ്ഡലത്തില്‍ ചേര്‍ന്ന് കഥകളിച്ചെണ്ട അഭ്യാസം....കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ആണ് ഗുരു...തുടര്‍ന്ന് കോട്ടയ്ക്കല്‍ പി.എസ്.വി നാട്യസംഘത്തില്‍ കോട്ടയ്ക്കല്‍ കുട്ടന്‍ മാരാരുടെ കീഴിലും അഭ്യസിച്ചു. വെള്ളിനേഴി ശിവരാമ പൊതുവാളുടെ കീഴില്‍ സോപാന സംഗീതവും വെള്ളിനേഴി സുബ്രഹ്മണ്യ ഭാഗവതരില്‍ നിന്ന് ശാസ്ത്രീയ സംഗീതവും അഭ്യസിച്ചിട്ടുണ്ട്......31 വര്‍ഷം കേരള കലാമണ്ഡലത്തില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു....കലാമണ്ഡലം കേശവന്‍, കലാമണ്ഡലം പാഞ്ഞാള്‍ ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം രാമന്‍ നമ്പൂതിരി, കലാമണ്ഡലം ബലരാമന്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം പോരൂര്‍ ശങ്കരനാരായണന്‍, കലാമണ്ഡലം വിജയകൃഷ്ണന്‍, കലാമണ്ഡലം ഗോപകുമാര്‍ തുടങ്ങി നിരവധി ശിഷ്യന്മാര്‍....കഥകളി, കൂടിയാട്ടം എന്നിവയുടെ അവതരണത്തിന്നായി ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്....അറിയപ്പെടുന്ന സോപാന ഗായകന്‍ കൂടിയായിരുന്നു....മലമക്കാവില്‍ പൊതുവാട്ടില്‍ സരോജം ആണു പത്നി...രാമനുണ്ണി, നന്ദിനി, ആനന്ദ് എന്നിവര്‍ മക്കള്‍....