വീര സഹോദര! ദന്തവദന്തവക്ത്ര
ശ്ലോകം
ശിഷ്ടന്മാരഥ രാജവൃന്ദമഖിലം വിപ്രാദി നാനാജനൈഃ
തുഷ്ട്യാ പാണ്ഡവ മന്ദിരത്തിലഴകോടെത്തീടിനാര്‍ സർവ്വരും
പെട്ടെന്നക്കഥ കേട്ടു ചേദിനൃപതീ രൂക്ഷാകൃതി സ്തൽക്ഷണം
രുഷ്ടോ സൗ ശിശുപാലനട്ടഹസിതൈരിത്ഥം ബഭാഷേനുജം.
പദം
വീര സഹോദര! ദന്തവക്ത്ര ! രണ-
ശൂരവര സുമതേ, മഹാ
സാരഗുണനിധേ! സാദരം നമ്മുടെ
ഭാരതീം കേട്ടാലും നീ.
രാജേന്ദ്രനായുള്ള ധർമ്മജൻ താനിന്നു
രാജസൂയം ചെയ് വാനായി സർവ-
രാജവരന്മാരെയെല്ലാം ജയിച്ചുപോൽ
ആജിയിലെന്നു കേട്ടു
ബന്ധുക്കളായ ജരാസന്ധനാദിയെ
അന്തകസീമനി ചേർത്തു പരി-
പന്ഥികളായുള്ള പാർത്ഥന്മാരെ യുധി-
ഹന്ത വധിച്ചീടുവൻ
ഗാന്ധാരിപുത്രൻ സുയോധനൻ തന്നുടെ
ബന്ധുത്വം ചിന്തിക്കയാൽ ഇന്നു
കുന്തീസുതന്മാരെ കൊൽവാൻ മടി മമ
ചിന്തിതം ചൊൽക ഭവാൻ
ശിശുപാലന്റെ കത്തി തിരനോക്ക്. തിരനോട്ടശേഷം ശിശുപാലന്‍ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് തിരതാഴ്ത്തിയിട്ട് ഉത്തരീയം വീശുന്നു.
കടപ്പാട്