ശിശുപാലൻ

ശിശുപാലൻ

Malayalam

ഗോപികാജാരനാമിവനെ

Malayalam

ഗോപികാജാരനാമിവനെ കാൽ കഴുകിക്കയാലിന്നു
യാഗമദ്ധ്യേ ഭവാന്മാരെ ആകവേ സംഹരിപ്പൻ
(നില്ലുനില്ലെട പാണ്ഡുപുത്രപശോ- പോരിനാളെങ്കിൽ
നില്ലുനില്ലെട പാണ്ഡുപുത്രപശോ)
 

വീരനാം ഞാൻ ശിശുപാലൻ

Malayalam

വീരനാം ഞാൻ ശിശുപാലൻ
ഭീരുവെന്നോ നിന്റെ പക്ഷം?
പോരിനെന്നോടിന്ദ്രനിന്നും
നേരെ നിന്നീടുമോ മൂഢ?
(നില്ലുനില്ലെട പാണ്ഡുപുത്രപശോ- പോരിനാളെങ്കിൽ
നില്ലുനില്ലെട പാണ്ഡുപുത്രപശോ)

ആരെടായീസ്സഭയിങ്കൽ

Malayalam

ശ്ലോകം
ഇന്ദ്രപ്രസ്ഥേ സധർമ്മാത്മജനഥ വിധിവദ്യാഗമൻപോടു ദീക്ഷി-
ച്ചന്നൊന്നിച്ച ഗ്രപൂജക്കഖിലജനഗുരും കൃഷ്ണമഭ്യർച്ച്യ പീഠേ
ധന്യോസൗ തൽ പദാബ്ജം കനിവൊടു കഴുകിച്ചാശു പൂജിക്കുമപ്പോൾ
വന്നോരുൾക്കോപമോടും സഭയിലതിഖലൻ ചൈദ്യനിത്ഥം ബഭാഷേ.

പദം
ആരെടായീസ്സഭയിങ്കൽ-
ചോരനാമീ ഗോപാലനെ
പാരാതെ കാൽ കഴുകിച്ചു-
പൂജചെയ്തതത്യത്ഭുതം

ആരിവനെ മാനിക്കുന്നു
നാരീജനങ്ങളല്ലാതെ
പാരം പിഴച്ചിതു യാഗം
ഓരോന്നേവം നിനക്കുമ്പോൾ

വീര സഹോദര! ദന്തവദന്തവക്ത്ര

Malayalam

ശ്ലോകം
ശിഷ്ടന്മാരഥ രാജവൃന്ദമഖിലം വിപ്രാദി നാനാജനൈഃ
തുഷ്ട്യാ പാണ്ഡവ മന്ദിരത്തിലഴകോടെത്തീടിനാര്‍ സർവ്വരും
പെട്ടെന്നക്കഥ കേട്ടു ചേദിനൃപതീ രൂക്ഷാകൃതി സ്തൽക്ഷണം
രുഷ്ടോ സൗ ശിശുപാലനട്ടഹസിതൈരിത്ഥം ബഭാഷേനുജം.

ശൃണുത ഗിരം മേ സർവേ

Malayalam

ശൃണുത ഗിരം മേ സർവേ യൂയം
ശൃണുത ഗിരം മേ
ധരണീപതി ധർമ്മജനിഹ ചെയ്തൊരു
ധരണീപതിഹേളനമിന്നോർത്താൽ
കരളതിലിന്നുമമ വളരുന്നു കോപമേറ്റം
വിരവിലൊരു ഗോപാലം വരിച്ചതുമഗ്രേ കാൺക
ഗോകുലത്തിലിവൻ വളർന്നതും പിന്നെ
ഗോപികമാർ വീട്ടിൽ വെണ്ണകവർന്നതും ചില
ഗോപരമണിമാരെപ്പുണർന്നതും ഭൂപചിഹ്നമില്ലാത്തതും
താപം നൽകിയതും മാതുലനു
താപം പൂതനയ്ക്കങ്ങു നൽകിയതും
കാപട്യം കൊണ്ടിവൻ വൈദർഭിയെ വേട്ടതും നല്ല
ഭൂപന്മാരിരിക്കവെ യാദവനെപ്പൂജിക്ക
കോപി ചെയ്കയില്ലേവം ഭൂപതിവരരേ
ജാതിയിന്നതെന്നിവനറിഞ്ഞിട്ടുണ്ടോ പിന്നെ-

വ്യർത്ഥമായൊരു കഥനം

Malayalam
വ്യർത്ഥമായൊരു കഥനം
പുനരിത്ഥമാശു സഗർവ്വിതം
മൃത്യുപത്തന വൃത്തമിന്നു  ധരിപ്പതിന്നുചെയ്കയോ
വിതതപരബല വിപുലവനകുല-
ദാവപാവകനാമഹം
അതിജവേന തിരിച്ചുപോവതു നൃപതികീടക കൂടുമോ?

നില്ലുനില്ലെടാ യാദവാധമാ

Malayalam
നില്ലുനില്ലെടാ യാദവാധമാ കല്യനെങ്കിൽ ദുർമതേ
തെല്ലുമില്ല ശഠാകൃതേ തവ മായ കൊണ്ടു ഫലം ജള
നിഖില ദിശി മമ വിതതശരശിഖിയിലതീവ ജവനേ നീ
ശലഭമിവ ഖലു ഭസിതമായ് വരു മലസചപല തരാശയ