ഉത്സവാവധൗ വീര
രാഗം:
താളം:
കഥാപാത്രങ്ങൾ:
ഉത്സവാവധൗ വീര! സഹചരിയും നീയുമായി
വിരവോടെ ഗമിക്കേണം യോദ്ധാക്കൾ തടുത്താൽ നീ
അവരെ സംഹരിക്കൊല്ലാ ഗമിക്കുന്നേൻ അഹം ഇപ്പോൾ
ഉടനെയിനി തവ നികടേ വന്നീടാം
അർത്ഥം:
വീരാ, ഉത്സവം അവസാനിക്കുന്ന ക്രമത്തില്‍ സഹചരിയുമായി നീ ഗമിക്കുക. യോദ്ധാക്കള്‍ തടുത്താല്‍ നീ അവരെ വധിക്കരുത്. ഞാന്‍ ഇപ്പോള്‍ ഗമിക്കുകയാണ്. ഇനി താമസിയാതെ നിന്റെയടുത്ത് വന്നീടാം.
അരങ്ങുസവിശേഷതകൾ:
പദശേഷം ആട്ടം-
അര്‍ജ്ജുനന്‍:(ഭക്തിയോടെ ശ്രീകൃഷ്ണനെ കെട്ടിച്ചാടി കുമ്പിട്ടിട്ട്) ‘അല്ലയോ സ്വാമിന്‍, എനിക്ക് ഇപ്രകാരമെല്ലാം സിദ്ധിച്ചത് ലോകനാഥനായ അവിടുത്തെയും ദേവനാഥനായ എന്റെ അച്ഛന്റേയും കാരുണ്യം കൊണ്ടുതന്നെ. ഞങ്ങളില്‍ സര്‍വ്വധാ അങ്ങയുടെ കാരുണ്യമുണ്ടാകേണമേ’
കൃഷ്ണന്‍:‘അങ്ങിനെ തന്നെ. സന്തോഷത്തോടുകൂടി വസിച്ചാലും’
അര്‍ജ്ജുനന്‍ വീണ്ടും കൃഷ്ണനെ വന്ദിക്കുന്നു. അനുഗ്രഹിച്ച് കൃഷ്ണന്‍ നിഷ്ക്രമിക്കുന്നു. യാത്രയാക്കിക്കൊണ്ട് അര്‍ജ്ജുനനും നിഷ്ക്രമിക്കുന്നു.