ഉത്തമനാകും ഭവാനെന്തു ബന്ധം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
തദനു സമരപക്ഷീ രൈവതാദ്രീന്ദ്രവാസി
വിപൃഥു ബലസമേതശ്ചാരു ഗത്വാവധാര്യ
രഥതുരഗ പദാതിം പ്രേക്ഷയൻ സിംഹനാദൈർ
വിപൃഥുരധിക രുഷ്ട: പാണ്ഡവം വാക്യമൂചേ
ഉത്തമനാകും ഭവാനെന്തു ബന്ധം
ഇത്തരം കഷ്ടം കടുപ്പങ്ങൾ കാട്ടുവാൻ
അന്ത:പുരത്തിങ്കൽ മേവുന്ന കന്യയെ
ഞങ്ങളെച്ചിന്തിയാതെ കൊണ്ടുപോന്നത്
അതിചപലനധമകുല ഹതകനല്ലൊ ഭവാൻ
കുടിലതര! കമലമിഴിയാളെ ത്യജിക്ക നീ
ഗോപുരപാലകന്മാരെ ജയിയ്ക്കകൊ-
ണ്ടേതും ഭവാനിന്നു ഗർവ്വിക്കവേണ്ടാ
മൽക്കരം തന്നിലിരിക്കും ശരാസനം
ഇക്കഥയ്ക്കുത്തരം കാട്ടിത്തരും ദൃഢം
അടിമലരിലടിമകുരു കുരു കുലകളങ്കം
കുടിലതരചടുലമിഴിയാളേ ത്യജിക്ക
മങ്കതൻ കൊങ്കയിലാശമുഴുക്കയാൽ
ശങ്ക കൂടാതെ നീ മസ്കരിയായി
തക്കം വരുമാറു തസ്കരിക്കാമിതി-
ന്നൊക്കെ ഗ്രഹിച്ചു ഞാൻ, നിൽക്ക നിൽക്ക ശഠാ!
നിശിതശര ശിഖിനടുവിലുടലുരുകി വീഴും
പടപൊരുതു കപടമിഹ കൂടെ കാട്ടിത്തരാം
അരങ്ങുസവിശേഷതകൾ:
വിപൃഥുവിന്റെ തിരനോക്ക് - ആട്ടം. അർജ്ജുനൻ ഇടത്ത് പീഠത്തിലിരിക്കുന്നു. വിപൃഥു പ്രവേശിച്ച് തന്റെ വില്ലുകാട്ടി നാലാമിരട്ടിയെടുത്ത് പദം ആടുന്നു.