സുഭദ്രാഹരണം

Malayalam

എന്തൊരു വരമിനിവേണ്ടു

Malayalam
എന്തൊരു വരമിനിവേണ്ടു മഹാത്മൻ
പോകുന്നേനിനി ഞങ്ങളിദാനീം
 
ഈക്ഷേസുരവരനന്ദന മേലിൽ
ജയതം സുമധുര ചാരുസുശീല!

 
 
സുഭദ്രാഹരണം സമാപ്തം.

രാജൻ ധർമ്മജ

Malayalam
ഉക്ത്വാചൈവം സ്വജനസഹിതൗ സാദരം രാമകൃഷ്ണാ-
വിന്ദ്രപ്രസ്ഥം തദനു മധുരാവേത്യ സംഹൃഷ്ടചിത്തൗ
ശുദ്ധാന്തസ്ഥാൻ കുശലമധികം സന്നതാൻ പാണ്ഡുപുത്രാൻ
ഭദ്രാപാർത്ഥൗ ഗമനകുതുകാദൂചതുശ്ചാരുവേഷാൻ
 
രാജൻ ധർമ്മജ! ഭീമഗുണാകര!
പാർത്ഥ മനോഹര, സുലളിത നകുല!
 
ബാല മനോഹര വിദ്വൻ സഹദേവ!
സ്വസ്തി ഭവതാമസ്തു മൽ പരിതോഷാൽ
 
അപി കുശലം മമ ജനനി! സുശീലേ!
കൃഷ്ണേ! തവ ഖലു ഭദ്രം ഭവതു
 
സ്വസ്തി ഭവതാമസ്തു മൽ പരിതോഷാൽ

അത്രയുമതെല്ലെടോ ചിത്രമിതു മാധവ

Malayalam
അത്രയുമതെല്ലെടോ ചിത്രമിതു മാധവ
കരിതുരഗരോമങ്ങൾ കൃത്തമാക്കി
 
സമരഭുവി സർവ്വദാ വീണിതാ കിടക്കുന്നു
എത്രയും നമ്മുടയ പാർത്ഥനതിവീരൻ

യാദവശിഖാമണേ സോദരമഹാത്മൻ

Malayalam
യാദവശിഖാമണേ സോദരമഹാത്മൻ
അഗ്രജ! വൃകോദര സോദരൻ തന്നുടെ
 
വീര്യഭുജസാരങ്ങൾ കാൺക കാൺക
വപ്രങ്ങളിൽ കഠിനമസ്ത്രം തറച്ചു ബത
 
ക്ഷിപ്രം വിറച്ചു വിലസീടുന്നു കാൺക
യുദ്ധാജിരത്തിങ്കലെങ്ങുമില്ലാ വിഭോ!
 
യോദ്ധാക്കൾ തങ്ങടെ രുധിരാലേശം
നമ്മുടെ ജനങ്ങളെ സ്നേഹവും കാൺക നീ
തുംഗബലമവനുടെ യുദ്ധമതിസുഭഗം

വേദാന്തവേദ്യനഥ വാദം തുടർന്നളവിൽ

Malayalam
വേദാന്തവേദ്യനഥ വാദം തുടർന്നളവിൽ
മോദം കലർന്നു യദുവൃന്ദം
തദനു ബലദേവേ മൃദുലതരഭാവേ
ശമിതരുഷി സുജനപുഷി - ജിതവിദുഷി സിതവപുഷി
സകലബലചയമപി സുശാന്തം
 
ഇന്ദ്രാനുജൻ വിരവിൽ ഇന്ദ്രാത്മജൻ നഗര-
മുദ്യോഗശാലി ഗമനാർത്ഥം
സകലജനരമ്യൻ പ്രണതജനഗമ്യൻ
നിജജനകനഥ ജനനി - മുസലധര നമിതബല
നിവരുമതി കുതുകഭരമോടെ
 
എല്ലാവരോടുമുടൻ ഉല്ലാസമാർന്നു
ഗിരിസാനും കടന്നഥ നടന്നു
അതു പൊഴുതു കണ്ടു  കുതുകമപി പൂണ്ടു

Pages