കൈക്കൊണ്ടു രാജാജ്ഞ

രാഗം: 
കഥാപാത്രങ്ങൾ: 
കൈക്കൊണ്ടു രാജാജ്ഞ, കനത്തു കൂര്‍ത്തൊര-
ക്കുന്തം കയറ്റീ ഹൃദയത്തിൽ, അപ്പൊഴേ
കുതിച്ചുചാടും ജലമേറ്റൊരൊറ്റ()-
ക്കണ്ണന്നു കിട്ടീ പരമാത്മദര്‍ശനം!
അരങ്ങുസവിശേഷതകൾ: 
അഭിനയശ്ലോകം. പടയാളിയായ ഒറ്റക്കണ്ണൻ ലൊഞ്ജിനൂസ്‌, തന്റെ പൊട്ടക്കണ്ണിനു കാഴ്ച ലഭിച്ചതായി തിരിച്ചറിഞ്ഞപ്പോൾ, അത്ഭുതപരതന്ത്രനായി, പരമഭക്തിയോടെ മുട്ടുകുത്തുന്നു - പ്രാര്‍ത്ഥിക്കുന്നു. ശേഷം അടുത്ത പദം.