സദനം ഭാസി

Sadanam Bhasi

ഗോവിന്ദങ്കുട്ടിനായരുടേയും ദേവകിയമ്മയുടേയും മകനായി കാറല്‍മണ്ണയില്‍ ജനനം.പതിനാറാം വയസ്സില്‍ 1979 ല്‍ പേരുര്‍ ഗാന്ധിസേവാസദനത്തില്‍ ചേര്‍ന്ന് കഥകളി അഭ്യസിച്ചു തുടങ്ങി. സദനം കൃഷ്ണന്‍‌കുട്ടിയും സദനം രാമന്‍‌കുട്ടിയും ആയിരുന്നു ആദ്യഗുരുക്കന്മാര്‍. പിന്നീട് കീഴ്പ്പടം കുമാരന്‍‌നായരുടെ കീഴിലും അഭ്യ‌സിച്ചു. സദനം ഹരികുമാര്‍, കലാനിലയം ബാലകൃഷ്ണന്‍ എന്നിവരും ഗുരുക്കന്മാരായിരുന്നു. 1986 ല്‍ കഥകളി പഠനം പൂര്‍ത്തിയാക്കി. വെള്ളത്താടി, മിനുക്ക്, കാട്ടാളന്‍, ഹംസം എന്നീ വേഷങ്ങള്‍ ഏറെയായി ചെയ്തു വരുന്നു. ഇപ്പൊള്‍ ഭാര്യ അനിതയും മക്കള്‍ ശ്രീകാന്തിനോടും ഹരികൃഷ്ണനോടും ഒപ്പം കാറല്‍‌മ്മണ്ണയില്‍ സ്ഥിരതാമസം.

പൂർണ്ണ നാമം: 
സദനം ഭാസി
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Monday, May 6, 1963
ഗുരു: 
സദനം കൃഷ്ണന്‍‌കുട്ടി
സദനം രാമന്‍‌കുട്ടി
കീഴ്പ്പടം കുമാരന്‍‌നായര്‍
സദനം ഹരികുമാര്‍
കലാനിലയം ബാലകൃഷ്ണന്‍
മുഖ്യവേഷങ്ങൾ: 
വെള്ളത്താടി
മിനുക്ക്
കാട്ടാളന്
ഹംസം
വിലാസം: 
സദനം ഭാസി
ചെര്‍പ്പുളശേരി
പാലക്കാട്
പോസ്റ്റ് കാറല്‍മണ്ണ
679506
ഫോൺ: 
9495423214