കലാമണ്ഡലം പദ്മനാഭൻ നായർ

നാട്യാചാര്യന്‍ പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ മകനായി 1928ല്‍ (1104 കന്നി 22) ജനിച്ചു. പാലക്കാട് ജില്ലയിലെ വെള്ളിനേഴിക്കടുത്ത് കുറുവട്ടൂര്‍ ആണ് ജന്മസ്ഥലം. അമ്മ ചെറുകണ്ടത്ത് അമ്മുക്കുട്ടിയമ്മ. പത്താം വയസ്സില്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. പിതാവ് തന്നെ ആയിരുന്നു ഗുരു. സുഭദ്രാഹരണത്തിലെ ശ്രീകൃഷ്ണനായി അരങ്ങേറ്റം. കുറച്ച് കാലം കോട്ടക്കല്‍ പി.എസ്.വി നാട്യസംഘത്തിലും വിദ്യാര്‍ത്ഥിയായിരുന്നു. 1950ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു. 1985 മുതല്‍ നാൽ കൊല്ലക്കാലം അവിടെ പ്രിന്‍സിപ്പലായിരുന്നു. 1989ൽ വിരമിച്ചു. കലാമണ്ഡലം ഗോപി, വാസുപിഷാരടി, എം.പി.എസ് നമ്പൂതിരി, കെ.ജി വാസു, കല്ലുവഴി വാസു, കെ.ഗോപാലകൃഷ്ണന്‍, ബാലസുബ്രഹ്മണ്യന്‍ തുടങ്ങി അനവധി ശിഷ്യസമ്പത്ത് ആര്‍ജ്ജിച്ചു. സദനത്തില്‍ വിസിറ്റിങ്ങ് പ്രൊഫസറായിരുന്നു. “കഥകളി വേഷം” , “ചൊല്ലിയാട്ടം” എന്നീ അമൂല്യഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഞയത്ത് ബാലനുമായി ചേര്‍ന്ന് പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ ജീവചരിത്രവും എഴുതിയിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും മോഹിനിയാട്ടത്തിലെ ആചാര്യയുമായ കലാമണ്ഡലം സത്യഭാമയാണ് ഭാര്യ.മക്കൾ:വേണുഗോപാലൻ, ശശികുമാർ, ലതിക, രാധിക.

വിഭാഗം: 
സമ്പ്രദായം: 
ഗുരു: 
പട്ടിക്കാംതൊടി രാമുണ്ണി മേനോൻ
കളിയോഗം: 
കലാമണ്ഡലം
കോട്ടക്കൽ പി.എസ്.വി നാട്യസംഘം
സദനം
മുഖ്യവേഷങ്ങൾ: 
ഹംസം
കീചകൻ, രാവണൻ
ബ്രാഹ്മണൻ
ഹനൂമാൻ, ബാലി, ഭീമൻ
പുരസ്കാരങ്ങൾ: 
കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് 1994
കഥകളി പുരസ്കാരം കേരള ഗവണ്മെന്റ് 2006
കലാമണ്ഡലം അവാർഡ്, ഫെല്ലോഷിപ്പ്
കെ.എൻ പിഷാരടി സ്മാരക സുവർണ്ണമുദ്ര
കേരള സംഗീതനാടക അക്കാദമി അവാർഡ്
വിലാസം: 
വേണാട്ട് വീട്
ഷൊർണ്ണൂർ
തൃശ്ശൂർ ജില്ല
കേരളം
ഫോൺ: 
04662-223078