നൃപതേ മഹാഭാഗ ദശരഥ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
നൃപതേ, മഹാഭാഗ, ദശരഥ, സുമതേ ,
പുത്രകാമേഷ്ടി ചെയ്കകൊണ്ടിദാനീം
അത്ര നിന്മനോരഥം സാധിക്കുമല്ലോ
പുത്രർ നാലുപേരുണ്ടാമിനി നിനക്കുടനെ
ചിത്തപീഡയെന്നിയെ സ്വൈര്യമായ് വാഴാം
അത്തലുമൊഴിഞ്ഞീടും ലോകങ്ങൾക്കെല്ലാം
സത്യമിതെന്‍റെ വാക്കുറയ്ക്ക നീ ഹൃദയേ
ലക്ഷണം ശുഭമായിക്കാണാകുന്നിവിടെ
ദക്ഷിണമാർഗ്ഗമായി ജ്വലിക്കുന്നു ദഹനൻ
പക്ഷീന്ദ്രവാഹനന്‍തന്‍റെ കടാക്ഷത്താൽ
ഇക്ഷണം സഫലമാം നിന്നുടെ മോഹവും
പുത്രകാമേഷ്ടി കഴിയുന്നിന്നല്ലോ
ചിത്രഭാനുസന്തതിദീപ, ദശരഥ
ഹവ്യവാഹനൻതന്‍റെ നടുവിൽ കാണാകുന്നു
ദിവ്യനാമൊരു പുമാൻ, പാത്രവുമേന്തി