പുത്രകാമേഷ്ടി

കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്

Malayalam

മദമഭിലാഷമിന്നല്ലോ

Malayalam
ഭരതനഥ ജനിച്ചു കൈകേയീദേവിതന്നിൽ
വിരവിനൊടു സുമിത്രാപുത്രനായ്‌ ലക്ഷ്മണോപി,
പരിചിലഥ ജനിച്ചു തത്ര ശത്രുഘ്നനോടും
നരപതിരിതി മോദാദാദരാദാബഭാഷേ
 
മദമഭിലാഷമിന്നല്ലോ കരയേറി
സജലജലദനീലകളേബര, സുതനുസുകുമാര
സുജനമോദകരകിശോരാ                                          
കണ്ണിണയെനിക്കിന്നു സഫലമായി നിന്നെ കാൺകയാൽ

ഉച്ചത്തിൽ ഗ്രഹമഞ്ചുമഞ്ചിതമാം

Malayalam
ഉച്ചത്തിൽ ഗ്രഹമഞ്ചുമഞ്ചിതമാം കൂറംശവും ലഗ്നവും
സ്വച്ഛം കർക്കടകമായ രമ്യസമയേ ലോകൈകരക്ഷാർത്ഥമായ്
ഭക്തൻ പംക്തിരഥന്നു ചിത്തകുതുകം ചെമ്മേ വരുത്തീടുവാൻ
ചിത്രം വന്നു ജനിച്ചു കോസലമഹാരാജാത്മജയാം ഹരി:

മാഗധിയെന്നുടെ ഗർഭമിദാനീം

Malayalam
മാഗധിയെന്നുടെ ഗർഭമിദാനീം
മാനിനി പാരം കനത്തീടുന്നല്ലോ
കൌസല്യേ, മെല്ലെ നടപ്പാനെനിക്കു
പാദങ്ങൾ പാരം കുഴഞ്ഞുപോകുന്നു

Pages