പുറപ്പാട്
സാന്ദ്രാനന്ദാകുലാത്മാ ഹരിരഥ ഭഗവാന്‍ ഭക്തവാത്സല്യശാലീ
ദേവക്യാ നന്ദനസ്സന്നിഹ ഭുവി ജഗതാം രക്ഷണായവതീര്‍ണ്ണഃ !
ഹത്വാ കംസം സമല്ലം യുധി സഹ ഹലിനാ സര്‍വലോകൈകനാഥഃ
ശ്രീമത്യാം ദ്വാരവത്യാം പുരി സുഖമവസദ്ദാരതത്യാ സമേതഃ !!
സാന്ദ്രാനന്ദാകുലാത്മാ:
പരമാനന്ദമയനും ഭക്തവല്‍സലനും ലോകനാഥനുമായ മഹാവിഷ്ണു ലോകരക്ഷണത്തിനായി ദേവകി പുത്രനായി ഭൂമിയില്‍ ജനിച്ച് ബലരാമനോടു കൂടെ യുദ്ധത്തില്‍ മല്ലന്മാരായ ചാണൂരന്‍,മുഷ്ടികന്‍ എന്നിവരേയും കംസനേയും വധിച്ച് പത്ന്മാരോടോപ്പം ദ്വാരകയില്‍ സുഖമായി വസിച്ചു.
രാമാ, എന്നെ പരിപാലിച്ചാലും. ഹരേ, സീതാരാമാ, സൂര്യവംശത്തിലെ ചന്ദ്രാ, ലോകത്തെ മോഹിപ്പിക്കുന്നവനേ, കാർമേഘവർണ്ണാ, ദശരഥപുത്രാ, ശരത്ക്കാലചന്ദ്രനൊത്ത മുഖകാന്തിയുള്ളവനേ, ഭക്തജനരക്ഷകാ, രാമാ, എന്നെ കാത്തുകൊള്ളുക.
"ദേവദേവന്‍ വാസുദേവന്‍ ദേവകീതനയന്‍" എന്ന് തുടങ്ങുന്ന പദം പ്രക്ഷിപ്തമാണ്. ആരാണിതിന്റെ കര്‍ത്താവ് എന്നറിയില്ല (കടപ്പാട്: “ചൊല്ലിയാട്ടം” എന്ന കലാമണ്ഡലം 2000ല്‍ പ്രസിദ്ധീകരിച്ച പദ്മനാഭന്‍ നായരുടെ പുസ്തകം. )