സന്താനഗോപാലം

സന്താനഗോപാലം ആട്ടക്കഥ

Malayalam

പോകുന്നു ഞങ്ങളിദാനീം

Malayalam
പോകുന്നു ഞങ്ങളിദാനീം നരലോകത്തിനീശ! തൊഴുന്നേൻ
ലോകത്രയത്തിന്റെ ദുഷ്കൃതി തീരുമ്പോ-
ളേക്ത്വമേകണം കാരുണ്യമൂർത്തേ! 
 
കംസവധാദികഴിഞ്ഞു യദുവംശത്തിനാപത്തൊഴിഞ്ഞു;
ഹിംസിച്ച ദുഷ്ടരിൽ മിക്കതുമിങ്ങായി;
സംസാരം മുറ്റും സാധുക്കൾക്കല്ലോ. 
 
അങ്ങനെയിരിക്കുമ്പോൾ കാണ്മാനിങ്ങു വരുത്തുകമൂലം
ഇങ്ങനെയുണ്ടോ അവതാരങ്ങളി-
ലെങ്ങുമീവണ്ണം വന്നിട്ടും പോയിട്ടുമുണ്ടോ? 
 
സപ്രമോദമടിയങ്ങളിപ്പോളാശു ഗമിക്കുന്നോൻ
ത്വത്പരിതോഷകാരണാൽ ക്ഷിപ്രമേവ നമസ്കാരം

ഓമലുണ്ണികളേ

Malayalam
(ബ്രാഹ്മണകുമാരന്മാരോട്)
 
(ബ്രാഹ്മണകുമാരന്മാരോട്)
ഓമലുണ്ണികളേ! നിങ്ങൾ വാമഭാവം തേടീടാതെ
ദാമോദരനോടുംകൂടിപ്പോയാലും നിങ്ങൾ ഭൂമൗ
പാർത്താനന്ദസൗഖ്യഭൂമാവോടും വാണു പിന്നെ
സാമോദമെന്നരികത്തു വന്നിഹ വാണീടാം.
 
(കൃഷ്ണാർജ്ജുനന്മാരോട്)
സ്നിഗ്ദ്ധാംഗ ഹേ കൃഷ്ണ! വിപ്രപുത്രന്മാരെ വാങ്ങിക്കൊൾക
മൂത്തവനിതല്ലോ കാൺക രണ്ടാമനീ ബാലൻ;
സ്നിഗ്ദ്ധനേഷ മൂന്നാമൻ; ചതുർത്ഥനുമഞ്ചാമനും
പ്രീത്യാ വിപ്രപുത്രന്മാരെ പത്തും വാങ്ങിക്കൊൾക

പോരുന്നില്ല ഞങ്ങളെങ്ങും

Malayalam
പോരുന്നില്ല ഞങ്ങളെങ്ങും പോയാലും നിങ്ങൾ
പെറ്റമ്മയിതല്ലോ ഞങ്ങൾക്കുറ്റപിതാവേഷ നാഥൻ;
 
ചിറ്റമ്മയിതല്ലോ കാൺക ചിന്തിതാർത്ഥം ധാത്രിയിൽ
മേറ്റ്ങ്ങുമേപോയാൽ ഞങ്ങൾ പറ്റുകയില്ലിതുപോലെ
ചെറ്റുമില്ല പോന്നീടുവാൻ ശ്രദ്ധ ധൂർത്തന്മാരേ! 

വന്നാലുമുണ്ണികളേ

Malayalam
ബാലന്മാരോട്:
 
വന്നാലുമുണ്ണികളേ! വന്നാലും മോദാൽ
നിങ്ങളുടെ ജനനിയും മംഗലാത്മാവാം താതനും
നിങ്ങളെക്കാണാഞ്ഞധികമ സന്താപം തേടുന്നു;
 
ഞങ്ങളോടുകൂടവേ പോന്നവരെക്കണ്ടകമേ
തിങ്ങും താപം തീർത്തീടുവിൻ പുണ്യശീലന്മാരേ!

കൊണ്ടൽവർണ്ണ ബാലന്മാരെക്കൊണ്ടുചെന്നു

Malayalam
കൊണ്ടൽവർണ്ണ ബാലന്മാരെക്കൊണ്ടുചെന്നു ഭൂമിദേവ-
നിണ്ടൽതീർത്തുകൊടുത്താശു പൂർണ്ണാനന്ദംവരുത്തീടാം
പത്മാപാണിപയോരുഹലാളിത പാദപത്മ! പത്മനാഭ ജയ നനു 
 

നിങ്ങളിങ്ങരികത്തുവരുവാൻതന്നെ

Malayalam
നിങ്ങളിങ്ങരികത്തുവരുവാൻതന്നെ വിപ്ര-
പുംഗവശിശുക്കളെമോദാൽ ഇങ്ങുകൊണ്ടുപോന്നു ഞാൻ
കണ്ടാലും കുമാരകം സംഗതക്രമ മൃത്യു ഭേദം 

ആനന്ദമൂർത്തേ വന്ദേ വന്ദേ

Malayalam
ആനന്ദമൂർത്തേ! വന്ദേ വന്ദേ
നൂനം തവ ദർശനേന ജനനമയി സഫലമായി 
 
താതനും ജനനിമാരും സ്ഫീതവീര്യനഗ്രജനും
നാഥ! ധർമ്മജാദികളും ജാതാനന്ദം വാണീടുന്നു
നിന്തിരുവടിയുടെപാദഭക്താനാംചിന്തയിലഴലുണ്ടാമോ ബത നനു

വത്സ കേശവ വത്സ പാണ്ഡവ

Malayalam
വത്സ കേശവ! വത്സ പാണ്ഡവ!
സരസമന്തികേവന്നു തരുവിൻപരിരംഭണം
 
പരമപാവനശീലന്മാരേ പെരിയെകാലമായി ഞാൻ
കാണ്മാനാഗ്രഹിക്കുന്നു സുരുചിരകളേബരന്മാരേ! 
 
കൃഷ്ണ നമ്മുടെ ബലദേവനും ജനനിക്കും വസുദേവർക്കും സുഖമല്ലേ
കൃഷ്ണാവല്ലഭപാർത്ഥ! ധർമ്മനന്ദനാദികൾ കീർത്ത്യാ ചിരം വാഴുന്നല്ലീ 

ലക്ഷ്മീജാനേ ജയ ജയ

Malayalam
ലക്ഷ്മീജാനേ ജയ ജയ ലക്ഷ്മീജാനേ!
അക്ഷീണഗുണകരുണാംബുധേ ലോകരക്ഷണൈകദക്ഷ ദാസ-
രക്ഷണലസൽകടാക്ഷ രക്ഷ രക്ഷ മോക്ഷദാക്ഷയയൗവന!
 
ഭിക്ഷുസേവ്യ പക്ഷിവര്യവാഹന വരദ ദുരിതഹരചരിത!
ചരണജിതകമല വിമലമണിസദന കദനവിരഹിത! 

Pages