മാമുനികുലതിലകമാമകജനകനരുള്‍
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
മാമുനീവര്യനേവം ചെന്നതുകേട്ടുരാമന്‍
യാമിനിനാഥവക്ത്രന്‍ ശ്രീഭരദ്വാജനോടു
ശ്യാമളന്‍ കോമളാംഗന്‍സാദരംസാരസാക്ഷന്‍
തുമൊഴീകൊണ്ടുനന്നായ് സ്ത്രോത്രവും ചെയ്തുചൊന്നാന്‍
മാമുനികുലതിലകമാമകജനകനരുള്‍
മാനസേമാനിച്ചു ഞാനും കാനനെ വന്നു
താതന്‍മുന്നം കൈകേയിയാംമാതാവിന്നുരണ്ടുവരം
ചേതസാകൊടുത്തതിനെയിന്നുനല്‍കിനാന്‍
കാനനേപതിന്നാലാണ്ടുവാണുഞാനിരിപ്പനായും
രാജ്യംഭരതനെയഭിഷേകം ചെയ്വാനും
എന്നതിനാലിന്നുഞാനുമീവനത്തില്‍ വസിക്കുന്നു
വന്നനിന്നെക്കണ്ടുവന്നുജന്മസാഫല്യം