ഉണരുക മഹാരാജ! രണചതുര വീര!

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ശ്ലോകം:
ദശമുഖ വചനം കേട്ടപ്പൊഴേ മന്ത്രിമാരും
പെരികിയ ഗുഹ തന്നിൽ പോയുടൻ കുംഭകർണ്ണം
ദശമുഖ സഹജന്തം ഭീമകായം കരാളം
പെരുകിയ ശുഭവാഗ്ഭിസ്തുത്യവും ചെയ്തു ചൊന്നാർ

പദം:
ഉണരുക മഹാരാജ! രണചതുര വീര!
വൈരികളണഞ്ഞു പുരഞ്ചുറ്റി വാഴുന്നു                           
രാക്ഷസ മഹാരാജ രാമനും കപികളും
രാക്ഷസരെക്കൊന്നതിനന്തമില്ലല്ലോ                           
ഇക്ഷണം നീയങ്ങു ചെല്ലുവതിനായഹോ
ദക്ഷനാം ദശവദനനരുളിയതു ധീര                              
അത്രയല്ലിനിനാമെല്ലാമിവനുണരുവാനായി
കൈത്തലം കൊണ്ടടിച്ചാശു വിളിച്ചീടാം
മിത്രകുലപാലക! ശത്രുകുലസൂദന!
യുദ്ധചതുര വീര! മതകരി സന്നിഭ!                               
ദണ്ഡുകലെടുത്തുടലിൽ തിണ്ണമടിച്ചീടേണം
ദണ്ഡങ്ങൾ ചെയ്യണം നിദ്രയൊഴിവാനായി
ചണ്ഡരിപുഷണ്ഡവരഖണ്ഡനസുശൗണ്ഡ
ചണ്ഡരിപുഷണ്ഡ ഗജ കേസരി സമാന!                    
ദന്തികളുനെഞ്ചിൽ നട കൊള്ളണമനേകധാ
ദുന്ദുഭികളൊടു പറ കൊട്ടിയാർക്കേണം
എന്തു ചെയ്കിലുമിവിടെ ഹന്ത ഇവനുണരുമോ
ഹന്തഹന്ത ശ്വാസത്തിൽ ഗജകുലമകത്തു പോയി